പ​ഠി​ക്കു​ന്ന​തി​നും അ​റി​വ് നേ​ടു​ന്ന​തി​ന ും പ്രാ​യം പ​രി​ധി​യ​ല്ല: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Tuesday, December 10, 2019 11:33 PM IST
അഗളി: അ​റി​വ് നേ​ടു​ന്ന​തി​നും പ​ഠി​ക്കു​ന്ന​തി​നും പ്രാ​യം പ​രി​ധി അ​ല്ലെ​ന്നും സാ​ക്ഷ​ര​ത​യി​ലൂ​ടെ മാ​ത്ര​മേ വി​ശാ​ല​മാ​യ ലോ​ക​ത്തെ കാ​ണാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ്ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മു​ക്കാ​ലി ഫോ​റ​സ്റ്റ് ഡോ​ർ​മെ​ട്രി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി.

1991 ൽ ​കേ​ര​ളം സ​ന്പൂ​ർ​ണ്ണ സാ​ക്ഷ​ര​ത കൈ​വ​രി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​നി​യും ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും സാ​ക്ഷ​ര​ത കൈ​വ​രി​ക്കാ​നു​ണ്ട്. അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി സാ​ക്ഷ​ര​ത കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ക്ഷ​ര​താ​മി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ മൂ​ന്നാം​ഘ​ട്ട സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ ആ​ദി​വാ​സി സ​ന്പൂ​ർ​ണ്ണ സാ​ക്ഷ​ര​ത ബ്ലോ​ക്കാ​യി മാ​റു​മെ​ന്ന​ത് കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ നി​ര​ക്ഷ​ര​ത പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നും അ​വ​ർ​ക്ക് തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ ആ​ദി​വാ​സ സാ​ക്ഷ​ര​താ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് . 2020 ഏ​പ്രി​ൽ 18ന് ​സ​ന്പൂ​ർ​ണ്ണ സാ​ക്ഷ​ര​ത നേ​ടി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​ദി​വാ​സി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി അ​ട്ട​പ്പാ​ടി​യെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ന​ട​ത്തി​യ സാ​ക്ഷ​ര​താ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ 3087 പ​ഠി​താ​ക്ക​ൾ​ക്ക് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​കം വി​ത​ര​ണം ചെ​യ്തു.

അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​നാ രാ​മ​മൂ​ർ​ത്തി, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, ജി​ല്ല സാ​ക്ഷ​ര​താ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ​ജെ​യിം​സ്, കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സൈ​ത​ല​വി, ഐ.​ടി.​ഡി.​പി.​അ​ട്ട​പ്പാ​ടി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വാ​ണി​ദാ​സ്, സാ​ക്ഷ​ര​താ അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ എം .​മു​ഹ​മ്മ​ദ് ബ​ഷീ​ർ , ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.