ചെ​ന്നൈ​യി​ൽ ബൈ​ക്ക് അ​പ​ക​ടം: എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, December 12, 2019 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: ചെ​ന്നൈ ശ്രീ​പെ​രു​ന്പ​ത്തൂ​രി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. തേ​നി​ടു​ക്ക് പ​രു​വാ​ശേ​രി റോ​ഡി​ൽ പ​ടി​ഞ്ഞാ​റെ​മു​റി​യി​ൽ ഷാ​ജി​യു​ടെ മ​ക​ൻ ആ​ഷി​ക് ഷാ​ജി (21) യാ​ണ് മ​രി​ച്ച​ത്.

കൈ​കാ​ലു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​പാ​ഠി കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജ്സ​ലി (21) നെ ​ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം.

കോ​ള​ജി​ലെ പ്രോ​ജ​ക്ട് സം​ബ​ന്ധ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കു​മാ​യി ടി​പ്പ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് പോ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞു. ഉ​ട​നേ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ആ​ഷി​ക്കി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ആ​ഷി​ക്ക് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ആ​ഷി​ക്കി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ്രീ ​പെ​രു​ന്പ​ത്തൂ​രി​ലെ എ​ഫ് ഡി​ഡി​ഐ കോ​ള​ജി​ലെ മൂ​ന്നാം​വ​ർ​ഷ ഫു​ട്ട് വെ​യ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​യാ​ണ് മ​രി​ച്ച ആ​ഷി​ക്ക്.

മൂ​ന്നാ​മ​ത്തെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞു ക്രി​സ്മ​സ് അ​വ​ധി​ക്കു15​ന് വീ​ട്ടി​ൽ വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ​പ​ള്ളി​യി​ൽ. അ​മ്മ: നി​ഷ ക​രി​മ​ണ്ണൂ​ർ പാ​റ​താ​ഴ​ത്ത് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ൻ: അ​ഭി​ജി​ത്ത് (പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ഭ​വ​ൻ​സ് സ്കൂ​ൾ, പു​തു​ക്കോ​ട്).