അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വീ​ടു​ന​ല്ക​ണ​മെ​ന്ന് ഡി​എം​കെ
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ സി​ങ്കാ​ന​ല്ലൂ​ർ ഹൗ​സിം​ഗ് യൂ​ണി​റ്റി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വീ​ടു​ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഡി​എം​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം ന​ട​ത്തും.
ഇ​ന്നു​ച്ച​ക​ഴിഞ്ഞ് നാ​ലി​ന് ഹൗ​സിം​ഗ് യൂ​ണി​റ്റി​ന​രി​കി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് സി​ങ്കാ​ന​ല്ലൂ​ർ എം​എ​ൽ​എ കാ​ർ​ത്തി​ക് നേ​തൃ​ത്വം ന​ല്കും.

ഹൗ​സിം​ഗ് യൂ​ണി​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്ക് പു​തി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ല്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്.