കോയന്പത്തൂരിൽ ഈ​വ​ർ​ഷം ആ​റു​ ട​ണ്‍ പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​ച്ചെ​ടു​ത്തു
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഈ​വ​ർ​ഷം മാ​ത്രം ആ​റു​ട​ണ്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ. നി​രോ​ധി​ത പു​ക​യി​ല വ​സ്തു​ക്ക​ൾ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി​യെ​ടു​ക്കും. ഇ​വ​യു​ടെ വി​ല്പ​ന ത​ട​യാ​ൻ തു​ട​ർ​ന്ന് ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഈ​യൊ​രു വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ ആ​റു​ട​ണ്‍ പു​ക​യി​ല വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ഫീ​സ​ർ ത​മി​ഴ് സെ​ൽ​വ​ൻ പ​റ​ഞ്ഞു.