മു​റ്റ​ത്തെ​മു​ല്ല ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക്
Saturday, December 14, 2019 11:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ആ​വി​ഷ്ക​രി​ച്ച് സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി സം​സ്ഥാ​ന​മാ​കെ ന​ട​പ്പാ​ക്കി​യ ല​ഘു ഗ്രാ​മീ​ണ വാ​യ്പ പ​ദ്ധ​തി​യാ​യ മു​റ്റ​ത്തെ മു​ല്ല ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 16ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ശി​ല്പ​ശാ​ല​യി​ലേ​ക്കു​ള്ള പാ​ന​ലി​സ്റ്റാ​യി പ​ദ്ധ​തി​യു​ടെ ഉ​പ​ജ്ഞാ​താ​വും റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​മാ​യ എം.​പു​രു​ഷോ​ത്ത​മ​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ന​ബാ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ഓ​ണ്‍ ഫൈ​നാ​ൻ​ഷ്യ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ ആ​ൻ​ഡ് മൈ​ക്രോ ഫി​നാ​ൻ​സ് ബാ​ങ്കേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ൽ ഡ​വ​ല​പ്പ്മെ​ൻ​റി​ൽ വ​ച്ച് ന​ട​ത്തു​ന്ന ദേ​ശീ​യ ശി​ല്പ​ശാ​ല​യി​ൽ മു​റ്റ​ത്തെ മു​ല്ല​പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​തൃ​ക ച​ർ​ച്ച ചെ​യ്യും.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്ന മു​ദ്ര​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. വ​ട്ടി​പ്പ​ലി​ശ​ക്കാ​രെ​യും ബ്ലേ​ഡ് മാ​ഫി​യ​ക​ളെ​യും പൂ​ർ​ണ​മാ​യും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ​നി​ന്നും ഒ​ഴി’​ക്കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
ഈ ​പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ദേ​ശീ​യ​ത​ല​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത്.
ധ​ന​സ​ഹാ​യ​വി​ത​ര​ണം
പാ​ല​ക്കാ​ട്: താ​ലൂ​ക്ക് എ​ൻ​എ​സ് എ​സ് യൂ​ണി​യ​ൻ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​യോ​ഗം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കെ.​മേ​നോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ന​മ്മു​ടെ ആ​രോ​ഗ്യം ല​ഘു​ലേ​ഖ​യു​ടെ വി​ത​ര​ണം ന​ട​ന്നു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, വ​നി​ത യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി ശ്രീ​ക​ല, എ​ച്ച് ആ​ർ ഫാ​ക്ക​ൽ​റ്റി മെം​ബ​ർ ശ്രീ​കു​മാ​ർ പ്ര​സം​ഗി​ച്ചു.