റോ​ഡി​ലെ കു​ഴി​ക​ൾ: നാ​ട്ടു​കാ​ർ വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​ന്
Saturday, December 14, 2019 11:21 PM IST
ത​ച്ച​ന്പാ​റ: ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ച്ചാ​ന്തോ​ട് വ​ള​വു​മു​ത​ൽ പൊ​ന്നം​ങ്കോ​ട് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് പൊ​ളി​ഞ്ഞു പോ​യി​രി​ക്കു​ന്നു.
കു​ഴി​ക​ളി​ൽ​പ്പെ​ട്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞു വീ​ഴു​ന്ന​ത് പ​തി​വാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ കു​ഴി​ക​ളി​ൽ​പ്പെ​ട്ടു കേ​ടു​പാ​ടു​ക​ൾ വ​ന്നു റോ​ഡി​ൽ നി​ല്ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. കു​ഴി​ക​ൾ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ ദി​ശ​തെ​റ്റി വ​രു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ങ്ങ​നെ വ​ന്ന കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു.
നേ​ര​ത്തെ ക​രി​ന്പ​മു​ത​ൽ ചി​റ​ക്ക​ൽ​പ്പ​ടി വ​രെ റോ​ഡ് ത​ക​ർ​ന്ന സ​മ​യം ത​ച്ച​ന്പാ​റ വി​ക​സ​ന​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഈ ​ഭാ​ഗ​ത്തെ കു​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ഴ കാ​ര​ണം പൊ​ന്നം​ങ്കോ​ട് മു​ത​ൽ മ​ച്ചാ​ന്തോ​ട് വ​ള​വു​വ​രെ പ​ണി ന​ട​ത്തി​യി​ല്ല.
മ​ഴ​മാ​റി​യി​ട്ടും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്തെ പ​ണി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. പൊ​ന്നം​ങ്കോ​ട് മു​ത​ൽ മ​ച്ചാ​ന്തോ​ട് വ​ള​വു​വ​രെ​യു​ള്ള കു​ഴി​ക​ൾ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ത​ച്ച​ന്പാ​റ വി​ക​സ​ന​വേ​ദി യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ണ​യ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ, പി.​മാ​ത്യു വ​ർ​ഗീ​സ്, സാ​ദി​ഖ് ത​ച്ച​ന്പാ​റ, കെ.​പി.​ജ​യ​മോ​ഹ​ൻ, ന​വാ​സ് ത​ച്ച​ന്പാ​റ, ജി​ജി​മോ​ൻ ചാ​ക്കോ, പി.​ബ​ഷീ​ർ, ആ​ഷി​ക് പ​ള്ള​ത്ത്, ക​ണ്ണ​ൻ കു​റു​പ്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.