വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പാ​ത: ഉ​ണ​ങ്ങി​ നി​ല്ക്കു​ന്ന പു​ൽ​ക്കാ​ടു​ക​ൾ തീ​പി​ടി​ത്ത ഭീ​ഷ​ണി
Saturday, December 14, 2019 11:21 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ ഡി​വൈ​ഡ​റു​ക​ളി​ൽ ഉ​ണ​ങ്ങി​നി​ല്ക്കു​ന്ന പു​ൽ​ക്കാ​ടു​ക​ൾ തീ​പി​ടി​ത്ത ഭീ​ഷ​ണി​യി​ൽ. ഏ​തു​സ​മ​യ​ത്തും റോ​ഡി​ൽ എ​വി​ടെ​യും തീ​പി​ടി​ത്ത​മു​ണ്ടാ​കാ​വു​ന്ന സ്ഥി​തി​യാ​ണ്. ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ലു​ള്ള പു​ൽ​ക്കാ​ടു​ക​ൾ മ​ഴ​മാ​റി​യ​തോ​ടെ ഉ​ണ​ങ്ങി​ക​രി​ഞ്ഞു.
വാ​ഹ​ന​യാ​ത്രി​ക​ർ സി​ഗ​ര​റ്റ് കു​റ്റി വ​ലി​ച്ചെ​റി​ഞ്ഞാ​ൽ​പോ​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.റോ​ഡി​നു മ​ധ്യ​ത്തി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പു​ൽ​ക്കാ​ടു​ക​ളാ​ണ്.
കാ​ടു​മൂ​ടി​യ റോ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്സി​നു പ​ണി കൂ​ടും.