ക​വി​ളു​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ മോ​ട്ടോ​ർ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ​ന്പിം​ഗ് തു​ട​ങ്ങി
Friday, January 24, 2020 12:39 AM IST
മം​ഗ​ലം​ഡാം: ക​വി​ളു​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ മോ​ട്ടോ​ർ ത​ക​രാ​റ് പ​രി​ഹ​രി​ച്ച് പ​ന്പിം​ഗ് തു​ട​ങ്ങി. മോ​ട്ടോ​ർ സ്വി​ച്ചി​ന്‍റെ ത​ക​രാ​റ് മൂ​ലം മാ​സ​ങ്ങ​ളാ​യി കോ​ള​നി​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പൈ​പ്പ് വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം നി​ല​ച്ച​തോ​ടെ കാ​ട്ടി​ലെ ചോ​ല​യി​ൽ കു​ഴി​യു​ണ്ടാ​ക്കി അ​തി​ൽ ഉൗ​റി വ​രു​ന്ന വെ​ള്ള​മാ​ണ് കു​ടി​വെ​ള്ള​ത്തി​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
ഇ​തു സം​ബ​ന്ധി​ച്ച് കാ​ട്ടു​ചോ​ല​യി​ൽ നി​ന്നും വെ​ള്ളം ഉൗ​റ്റി​യെ​ടു​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ പ​ടം സ​ഹി​തം 22 ന് ​ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​എം ക​ലാ​ധ​ര​നും പ്ര​മോ​ട്ട​റും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ​ല​യി​ട​ത്തും പൈ​പ്പി​ന് കേ​ടു​പാ​ടു​ക​ളു​ള്ള​തി​നാ​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണ്ണ​മാ​യി​ട്ടി​ല്ലെ​ന്നും ഇ​ന്നോ നാ​ളെ​യോ അ​തു​കൂ​ടി ശ​രി​യാ​ക്കു​മെ​ന്നും കോ​ള​നി​യി​ലെ ഉൗ​രു​മൂ​പ്പ​ൻ കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
2019 ജ​നു​വ​രി​യി​ലാ​ണ് കു​ന്നി​ൻ മു​ക​ളി​ലു​ള്ള കോ​ള​നി​യു​ടെ താ​ഴ്ഭാ​ഗ​ത്ത് സ്വാ​ഭാ​വി​ക ഉ​റ​വ വി​ക​സി​പ്പി​ച്ച് വ​ലി​യ കി​ണ​ർ നി​ർ​മ്മി​ച്ച് കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ​ത്.
കി​ണ​റി​ൽ വെ​ള്ളം നി​റ​ഞ്ഞു് കി​ട​ക്കു​ന്പോ​ഴാ​ണ് മോ​ട്ടോ​ർ സ്വി​ച്ചി​ന്‍റെ ചെ​റി​യ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​യ​ത്.