ബൈ​ക്ക് ഓട്ടോ‍യിൽ തട്ടി മറിഞ്ഞ് ബസിനടിയിൽപ്പെട്ട് യു​വാ​വ് മരിച്ചു
Saturday, January 25, 2020 10:27 PM IST
ആ​ല​ത്തൂ​ർ: വാ​ഴ​ക്കോ​ട്-​ആ​ല​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ കാ​വ​ശേ​രി ചു​ണ്ട​ക്കാ​ടി​നു​സ​മീ​പം ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കാ​വ​ശ്ശേ​രി ക​ഴ​നി​ചു​ങ്കം സെ​ന്‍റ​ർ ജ്യോ​തി​നി​വാ​സി​ൽ സൗ​ന്ദ​ർ​രാ​ജ​ന്‍റെ മ​ക​ൻ ഹ​രി​ഹ​ര​ൻ (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​ക്കാ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടി​വാ​യി ജോ​ലി ചെ​യ്യു​ന്ന ഹ​രി​ഹ​ര​ൻ ചു​ണ്ട​ക്കാ​ട് കെ​കെഎംഎ​ൽ​പി സ്കൂ​ളി​നു​സ​മീ​പം പ​ഴ​ന്പാ​ല​ക്കോ​ടു​നി​ന്ന്പാ​ല​ക്കാ​ട്ടേ​യ്ക്ക്പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ എ​തി​രെ​നി​ന്നും വ​ന്ന പെ​ട്ടി​ഓ​ട്ടോ​യി​ൽ​ത​ട്ടി ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ത​ല​യി​ൽ​കൂ​ടി ക​യ​റി​യി​റ​ങ്ങി​യ യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു.

ഡി​സം​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു ഹ​രി​ഹ​ര​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. അ​മ്മ: വ​സ​ന്ത. ഭാ​ര്യ: ഐ​ശ്വ​ര്യ. സ​ഹോ​ദ​ര​ൻ: വ​ല്ല​ഭ​ൻ (കെഎ​സ് ഇ​ബി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ, മ​ല​ന്പു​ഴ). സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ ന​ട​ക്കും.