കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഷെ​രീ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, January 25, 2020 11:30 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ ഷെ​രീ​ഫി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചു​ങ്കം മേ​ഖ​ല​യി​ലെ ഡ​യ​റ​ക്ട​റാ​യ തെ​ക്കേ​ക്ക​ര​വീ​ട്ടി​ൽ ഷെ​രീ​ഫി​നെ​യാ​ണ് ഭ​ര​ണ​സ​മി​തി പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​വ​രോ​ധി​ച്ച​ത്.
മു​ന്ന​ണി​ധാ​ര​ണ പ്ര​കാ​രം സി​പി​എം സ്ഥാ​നം ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​ഐ​യ്ക്ക് ല​ഭി​ച്ച​ത്. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യാ​ണ് കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. മു​ന്ന​ണി​യി​ലെ ധാ​ര​ണ പ്ര​കാ​രം 13 അം​ഗ​ങ്ങ​ൾ വേ​ണ്ട ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് സി​പി​എം-7, സി​പി​ഐ- 6 എ​ന്നി​ങ്ങ​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ന​ൽ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ സി​പി​ഐ​യു​ടെ ആ​റി​ൽ ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സി​പി​എം സ്വ​ത​ന്ത്ര​രെ നി​ർ​ത്തി വി​ജ​യി​പ്പി​ച്ചു. ഇ​തോ​ടെ ഭ​ര​ണ​സ​മി​തി​യി​ൽ ക​ക്ഷി​നി​ല സി​പി​എം- 9, സി​പി​ഐ- 4 എ​ന്നാ​യി. ഇ​ത് രൂ​ക്ഷ​മാ​യ ചേ​രി​പോ​രി​ലാ​ണ് ക​ലാ​ശി​ച്ച​ത്. തു​ട​ർ​ന്ന് തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഭ​ര​ണ അ​ട്ടി​മ​റി​യി​ലും ഇ​ത് പ്ര​തി​ഫ​ലി​ച്ചു. സ​മ​വാ​യ​ത്തി​ന്‍റെ പാ​ത​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് മു​ന്ന​ണി ഐ​ക്യ​ത്തി​ന് വ​ഴി തെ​ളി​ഞ്ഞ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം പ്ര​തി​നി​ധി​യാ​യ എ​സ്.​ആ​ർ ഹ​ബീ​ബു​ള്ള നേ​ര​ത്തെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. സ്വ​ത​ന്ത്ര​രെ വി​ജ​യി​പ്പി​ച്ച ര​ണ്ടു സീ​റ്റും രാ​ജി​വ​ച്ചു.