ജ്വാ​ല​യ്ക്കൊ​രു സ​ല്യൂ​ട്ട്; നി​ര​ത്തു​മാ​ലി​ന്യ​ങ്ങ​ൾ​ക്ക് ഗു​ഡ് ബൈ
Saturday, January 25, 2020 11:36 PM IST
ഒ​റ്റ​പ്പാ​ലം: അ​തൊ​രു തു​ട​ക്ക​മാ​യി​രു​ന്നു പ്ലാ​സ്റ്റി​ക്ക​ട​ക്ക​മു​ള​ള മാ​ലി​ന്യ​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ നി​ല​പാ​ടു​ത​റ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ ഒ​രു വി​ഭാ​ഗം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ വി​ജ​യ​ത്തി​ന്‍റെ തു​ട​ക്കം. ജ്വാ​ല​യെ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്.

തെ​രു​വു​മാ​ലി​ന്യ​ത്തി​നെ​തി​രാ​യ പൊ​തു​ജ​ന കൂ​ട്ടാ​യ്മ​യാ​ണ് ജ്വാ​ല​യ്ക്ക് കീ​ഴി​ൽ അ​ണി​നി​ര​ന്ന​ത്. ക​ണ്ണി​യം​ന്പു​റം പാ​ലം​മു​ത​ൽ എ​സ് സി​എ ഹോ​സ്പി​റ്റ​ൽ വ​രെ​യു​ള്ള മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും ക്ലീ​നാ​ക്കി​യ ജ്വാ​ലാ പ്ര​വ​ർ​ത്ത​ക​ർ പ​രി​സ​ര ശു​ചി​ത്വ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് വേ​റി​ട്ട മാ​തൃ​ക​യാ​യി.

പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മേ​ൽ​പ​റ​ഞ്ഞ പാ​ത​യ്ക്കി​രു​വ​ശ​വു​മു​ള്ള മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും ജ്വാ​ല​ക്കാ​ർ ശേ​ഖ​രി​ച്ച് സം​സ്ക​രി​ച്ചു. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യോ​ടും അ​നു​ഭാ​വ​മി​ല്ലാ​ത്ത ജ്വാ​ല​യു​ടെ തു​ട​ക്കം​കു​ടി​യാ​യി​രു​ന്നു അ​ത്.

രൂ​ക്ഷ​മാ​യ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​കൊ​ണ്ട് വീ​ർ​പ്പു​മു​ട്ടു​ന്ന ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ​ക്കെ​തി​രാ​യി കു​രി​ശു​യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു വി​ഭാ​ഗം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ. പ്ര​കൃ​തി​ക്കും വ​ൻ​ഭീ​ഷ​ണി​യാ​യ പ്ലാ​സ്റ്റി​ക്, ഉ​ദ്ഘാ​ട​ന സ​ഭ​യോ, പ്ര​സം​ഗ​മോ ഒ​ന്നും ഇ​ല്ലാ​തെ​യാ​ണ് നി​ഷ്കാ​മ​ക​ർ​മ മാ​ർ​ഗം ഉ​രു​വി​ട്ട് ജ്വാ​ല പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ,റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​ശ്രീ​ക്കാ​ർ, ഹ​രി​ത​സേ​ന, ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രെ​ല്ലാം ഈ ​കൂ​ട്ടാ​യ്മ​യി​ൽ ക​ണ്ണി​ക​ളാ​യി.

കാ​ടു​വെ​ട്ടി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ളും. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വു​മെ​ല്ലാം വി​വ​രി​ച്ച് മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ത്തി​യ ജ്വാ​ല​യു​ടെ വേ​റി​ട്ട പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​വും നെ​ഞ്ചി​ലേ​റ്റി. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച് പ​ന​മ​ണ്ണ​യി​ൽ സം​സ്ക​രി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ശ്രേ​ണി​ക​ളി​ൽ ഉ​ന്ന​ത​രും പ്ര​ധാ​നി​ക​ളാ​യ​വ​രു​മാ​ണ് ശു​ചീ​ക​ര​ണ​ത്തി​നും മാ​ലി​ന്യ​ശേ​ഖ​ര​ത്തി​നും ചു​ക്കാ​ൻ​പി​ടി​ച്ച​ത്.

ശു​ചി​ത്വ​മാ​ർ​ന്ന ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തെ തി​രി​ച്ച് പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ജ്വാ​ല​യെ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മാ​ലി​ന്യ​മു​ക്ത ഒ​റ്റ​പ്പാ​ല​മെ​ന്ന ല​ക്ഷ്യ​മാ​ണ് ഇ​പ്പോ​ൾ ജ്വാ​ല​യ്ക്ക് മു​ന്പി​ലു​ള്ള​ത്. തു​ട​ർ​പ്ര​വ​ർ​ത്ത​നം അ​നു​ബ​ന്ധ​മാ​യി ഉ​ട​നേ ആ​രം​ഭി​ക്കു​മെ​ന്ന് ജ്വാ​ല ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ.​മ​ഞ്ജു​ള അ​റി​യി​ച്ചു.