ചി​റ്റൂ​ർ കോ​ളേ​ജി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​ക്കെ​തി​രെ പ​രാ​തി ന​ല്കി
Monday, January 27, 2020 11:11 PM IST
ചി​റ്റൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ ഡോ. ​ഷീ​ജു​വി​നെ​തി​രെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​വീ​ര​മ​ണി​ക​ണ്ഠ​ൻ ചി​റ്റൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. കോ​ളേ​ജ് കോ​ന്പൗ​ണ്ടി​ൽ ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യും ചേം​ബ​റി​ൽ ക​യ​റി​വ​ന്ന് ഈ ​ല​ഘു​ലേ​ഖ കാ​ണി​ച്ച​താ​യു​മാ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ പ​രാ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ അ​ത്ത​രം ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മാ​സ​ങ്ങ​ളാ​യി ത​ന്‍റെ ശ​ന്പ​ളം നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച​ത് അ​ന്വേ​ഷി​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും ഡോ. ​ഷീ​ജു അ​റി​യി​ച്ചു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.