വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Monday, January 27, 2020 11:11 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ഗ​ണ​പ​തി സ്വ​ദേ​ശി മാ​രി​യ​പ്പ​ൻ (29) ആ​ണ് കാ​ള​പ്പ​ട്ടി നെ​ഹ്റു​ന​ഗ​ർ കൃ​ഷ്ണ​കു​മാ​റി​ന്‍റെ (31) പ​രാ​തി​യെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്. ക്യാ​ൻ​വാ​ട്ട​ർ വ്യാ​പാ​രി​യാ​യ കൃ​ഷ്ണ​കു​മാ​റി​നെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ട മാ​രി​യ​പ്പ​ൻ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ള്ള​മാ​ണ് വി​ല്ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വാ​ർ​ത്ത ന​ല്കാ​തി​രി​ക്കാ​ൻ അന്പതിനായിരം രൂ​പ ന​ല്ക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി

പാ​ല​ക്കാ​ട്: പൗ​ര​ത്വ ഭേ​ദഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ധി​ഷേ​ധ​സം​ഗ​മം പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്തു ന​ട​ന്നു.
യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മം കേ​ര​ള കോൺഗ്രസ് -എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​ജി​ല്ലാ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സ​ക്ക​റി​യ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി ഫ്രാ​ൻ​സി​സ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി​ബി​ൻ വ​ർ​ഗീ​സ് ക​ട​ന്പ​ഴി​പ്പു​റം, ജോ​മോ​ൻ പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.