ത​ക​രാ​ത്ത പാ​ല​ക്കാ​ട്- കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ന​വീ​ക​ര​ണം
Monday, January 27, 2020 11:13 PM IST
ഒ​റ്റ​പ്പാ​ലം: നാ​ടാ​കെ റോ​ഡു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്പോ​ൾ ഒ​രു കു​ഴ​പ്പ​വു​മി​ല്ലാ​ത്ത പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ന​വീ​ക​ര​ണം. നാ​മ​മാ​ത്ര​മാ​യി കേ​ടു​പാ​ടു​ക​ളു​ള്ള ഈ ​പാ​ത പൂ​ർ​ണ​മാ​യും റീ​ടാ​റിം​ഗ് ചെ​യ്യാ​നാ​ണ് പി​ഡ​ബ്ല്യു​ഡി തീ​രു​മാ​നം. ഇ​തി​നാ​യി ടാ​റും മെ​റ്റ​ലും ഇ​റ​ക്കി​ക്ക​ഴി​ഞ്ഞു.

പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ രൂ​പം​കൊ​ണ്ട ചെ​റു​കു​ഴി​ക​ളും അ​ട​ക്കേ​ണ്ട​തു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് റോ​ഡ് ബി​ൽ​ഡേ​ഴ്സ് ഓ​ഫ് മ​ലേ​ഷ്യ എ​ന്ന വി​ദേ​ശ ക​ന്പ​നി​യാ​ണ് പാ​ല​ക്കാ​ട് മു​ത​ൽ കു​ള​പ്പു​ള്ളി​വ​രെ പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​പാ​ത​യാ​യി​ട്ടാ​ണ് ഇ​തി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ജി​ല്ല​യി​ലെ പ്ര​ധാ​ന​പാ​ത​യാ​ക്കി മാ​റ്റി. നി​ർ​മാ​ണ വൈ​ദ​ഗ്ധ്യം​കൊ​ണ്ടും സാ​ങ്കേ​തി​ക മി​ക​വു​കൊ​ണ്ടും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ത​ര​ത്തി​ൽ ത​ന്നെ​യാ​ണ് പാ​ത​യു​ടെ നി​ർ​മാ​ണം ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ലേ​ഷ്യ​ൻ ക​ന്പ​നി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ തു​ട​ർ​ന്നു രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ തു​ട​ർ​ന്ന് അ​വ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഒ​ഴി​ഞ്ഞു. പി​ന്നീ​ട് മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​മ​ൻ ടാ​ർ​മ​റ്റ് ക​ന്പ​നി നി​ർ​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഇ​വ​രും പാ​തി​വ​ഴി​യി​ൽ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ​നാ​ട​ൻ ക​ന്പ​നി​യാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. റോ​ഡി​ന്‍റെ 80% പ്ര​വ​ർ​ത്തി​ക​ളും ന​ട​ത്തി​യ​ത് മ​ലേ​ഷ്യ​ൻ ക​ന്പ​നി ആ​യി​രു​ന്നു. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലാ​ണ് ഇ​വ​ർ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. എ​ന്നാ​ൽ റോ​ഡി​ന്‍റെ 80 ശ​ത​മാ​നം ഭാ​ഗ​ത്തും റീ ​ടാ​റിം​ഗി​ന്‍റെ ആ​വ​ശ്യം വ​രു​ന്നി​ല്ല​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് ചെ​വി​ക്കൊ​ള്ളാ​തെ​യാ​ണ് ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ച് കേ​ടു​പാ​ടു​ക​ളി​ല്ലാ​ത്ത റോ​ഡ് വീ​ണ്ടും ന​വീ​ക​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്ന​ത്. നാ​ടാ​കെ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ൾ ത​ക​ർ​ന്നു സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്പോ​ഴും ഇ​തൊ​ന്നും ന​വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ കു​റ്റ​ക​ര​മാ​യ കൃ​ത്യ​വി​ലോ​പം ന​ട​ത്തു​ക​യാ​ണ് അ​ധി​കൃ​ത​രെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.