തേ​ങ്ങ​യ്ക്ക് വി​ല കൂ​ടു​ന്നു; കേ​ര​ക​ർ​ഷ​ക​ർ​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സം
Monday, January 27, 2020 11:14 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം തേ​ങ്ങ​യ്ക്ക് വി​ല കൂ​ടി​യ​തോ​ടെ കേ​ര​ക​ർ​ഷ​ക​ർ​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സം. ഏ​റ്റ​വും കൂ​ടു​ത​ൽ കേ​ര​ക​ർ​ഷ​ക​രു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, തെ​ങ്ക​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​തു​മൂ​ലം ഗു​ണ​മു​ണ്ടാ​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് വി​ല​യി​ടി​വി​ൽ ത​ക​ർ​ന്നി​രു​ന്ന നാ​ളി​കേ​ര​വി​പ​ണി​യാ​ണ് ഇ​പ്പോ​ൾ ക​ര​ക​യ​റു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ചി​ല്ല​റ വി​ല്പ​ന​യി​ൽ തേ​ങ്ങ​വി​ല കി​ലോ​ഗ്രാ​മി​ന് 34 മു​ത​ൽ 36 വ​രെ​യെ​ത്തി. ചി​ല​ദി​വ​സ​ങ്ങ​ളി​ൽ 38 രൂ​പ​മു​ത​ൽ 40 രൂ​പ​യ്ക്കു മു​ക​ളി​ലും വി​ല​കി​ട്ടു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ ആ​റു​രൂ​പ​വ​രെ​യാ​ണ് തേ​ങ്ങ​യ്ക്ക് വി​ല കൂ​ടി​യ​ത്. 2019 ജൂ​ണി​ൽ തേ​ങ്ങ​വി​ല കി​ലോ​ഗ്രാ​മി​ന് 22 രൂ​പ​യി​ലേക്ക് ​എ​ത്തി​യി​രു​ന്നു. കേ​ര​ഫെ​ഡി​ന്‍റെ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം നി​ല​ച്ച​താ​ണ് വി​ല​യി​ടി​വി​നു പ്ര​ധാ​ന കാ​ര​ണം. ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ മാ​ർ​ക്കറ്റു​ക​ളി​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ തേ​ങ്ങ​യ്ക്ക് നേ​രി​യ​തോ​തി​ൽ വി​ല​യേ​റി തു​ട​ങ്ങി. തു​ട​ർ​ന്നു​വ​ന്ന ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും ആ​വ​ശ്യ​ക്കാ​ർ കൂ​ടി.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ 28 രൂ​പ​യാ​ണ് വി​ല​യു​ണ്ടാ​യി​രു​ന്ന​ത്.
ഡി​സം​ബ​റോ​ടെ തേ​ങ്ങ​വി​ല 34 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ​മാ​സ​ത്തി​ൽ തേ​ങ്ങ​വി​ല 40 രൂ​പ​വ​രെ എ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം, ആ​ഭ്യ​ന്തര​മാ​യി ല​ഭി​ക്കു​ന്ന തേ​ങ്ങ​വ​ര​വി​ൽ കു​റ​വു​ണ്ടാ​യ​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. നേ​ര​ത്തെ നാ​ട്ടി​ൻ​പു​റ​ത്തെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ വി​ല്പ​ന​ക്കെ​ത്തി​ക്കു​ന്ന തേ​ങ്ങ​യി​ലൂ​ടെ ആ​ഴ്ച​യി​ൽ നാ​ലു​ലോ​ഡ് വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ ആ​ഴ്ച​യി​ൽ മൂ​ന്നു ലോ​ഡ് മാ​ത്ര​മാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ അ​തി​ർ​ത്തി മാ​ർ​ക്ക​റ്റു​ക​ളി​ലെ​ത്തി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള തേ​ങ്ങ​യും വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ തു​ട​ങ്ങി. വി​ല​യി​ടി​വു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ചെ​റു​കി​ട തേ​ങ്ങ​ക​ർ​ഷ​ക​ർ തേ​ങ്ങ​വി​ല്ക്കാ​തെ ആ​ട്ടി​യു​ണ​ക്കി വെ​ളി​ച്ചെ​ണ്ണ​യു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി​യ​തും ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ വ​ര​വു​കു​റ​യാ​ൻ കാ​ര​ണ​മാ​യി. വെ​ളി​ച്ചെ​ണ്ണ​യ്ക്ക് വി​ല​വ​ർ​ധി​ച്ച​തോ​ടെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ ക​ർ​ഷ​ക​ർ തേ​ങ്ങ വി​ല്പ​ന നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.ല​ഭി​ക്കു​ന്ന തേ​ങ്ങ വെ​ട്ടി​യു​ണ​ക്കി വെ​ളി​ച്ചെ​ണ്ണ ആ​ക്കു​ന്ന​വ​രും വി​ല്പ​ന ന​ട​ത്തു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. മാ​ത്ര​മ​ല്ല, മി​ല്ലു​ക​ളി​ൽ നേ​രി​ട്ട് തേ​ങ്ങ എ​ത്തി​ച്ച അ​വി​ടെ​നി​ന്നും വെ​ളി​ച്ചെ​ണ്ണ വാ​ങ്ങി പോ​കു​ന്ന​വ​രും കൂ​ടി​വ​രു​ന്നു. വെ​ളി​ച്ചെ​ണ്ണ​യ്ക്ക് മാ​ർ​ക്ക​റ്റി​ൽ വ​ലി​യ തോ​തി​ൽ വി​ല​വ​ർ​ധി​ച്ച​താ​ണ് ഇ​തി​നു​കാ​ര​ണം. മാ​ത്ര​മ​ല്ല വി​പ​ണി​യി​ലെ​ത്തു​ന്ന​ത് മാ​ര​ക​മാ​യ മാ​യം ചേ​ർ​ന്ന എ​ണ്ണ​യാ​ണെ​ന്ന് പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ട്ടു തേ​ങ്ങ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ന​ല്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ര​വ​ധി വെ​ളി​ച്ചെ​ണ്ണ ക​ന്പ​നി​ക​ളാ​ണ് ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ​യെ​ല്ലാം ആ​വ​ശ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് തേ​ങ്ങ​യ്ക്ക് ആ​വ​ശ്യം വ​രു​ന്നു. ഇ​തി​ന്‍റെ​യെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തേ​ങ്ങ​യ്ക്ക് വി​ല​കൂ​ടു​ന്ന​ത്.