ജി​ല്ലാ പ​വ​ര്‍​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി
Thursday, February 27, 2020 11:19 PM IST
പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് കു​ന്തി​പ്പു​ഴ സ്പാ​ര്‍​ട്ട​ന്‍​സ് റെ​സ​ലിം​ഗ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യും ജി​ല്ലാ സം​സ്ഥാ​ന പ​വ​ര്‍ ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ പ​വ​ര്‍​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തി.
സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍, മാ​സ്‌​റ്റേ​ഴ്‌​സ് (പു​രു​ഷ, വ​നി​ത) വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് 15-ഓ​ളം ക്ല​ബു​ക​ളി​ല്‍​നി​ന്ന് 120-ഓ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.
സം​സ്ഥാ​ന പ​വ​ര്‍​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വേ​ണു ജി.​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ എം​എ​ല്‍​എ എ​ന്‍.​ഷം​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ഡി​പി​എ പ്ര​സി​ഡ​ന്‍റ് ഡി.​ച​ന്ദ്ര​ബാ​ബു, സം​സ്ഥാ​ന പ​വ​ര്‍​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​ച​ന്ദ്ര​ന്‍, സ്റ്റേ​റ്റ് റ​ഫ​റി ഗി​രീ​ഷ് ഹ​രി​ദാ​സ്, പി​ജി​പി​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് റാ​ഫി, മു​ഹ​മ്മ​ദ് റി​യാ​സ്, അ​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​വ​ര്‍​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​ഷാ​ഹു​ല്‍ ഹ​മീ​ദ് സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് ആ​ബി​ദ് ന​ന്ദി​യും പ​റ​ഞ്ഞു.