പ​രി​ശീ​ല​നം ന​ല്‍​കി
Thursday, February 27, 2020 11:19 PM IST
പാലക്കാട്: സെ​ന്‍​സ​സ് 2021 സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും മ​റ്റു​പ്ര​ധാ​ന ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും പ​രി​ശീ​ല​ന പ​രി​പാ​ടി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗ​വ.​വി​ക്ടോ​റി​യ കോ​ളേ​ജി​ല്‍ സം​ഘ​ടി​പ്പി​ച്ചു.
പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡി. ​ബാ​ല​മു​ര​ളി നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ സെ​ന്‍​സ​സ് ഓ​ഫീ​സ​റും ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജ​ന​റ​ലു​മാ​യ ടി.​വി​ജ​യ​ന്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​സാ​രി​ച്ചു. തു​ട​ര്‍​ന്ന് സെ​ന്‍​സ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ശൈ​ലേ​ന്ദ്ര, പാ​ല​ക്കാ​ട് ജി​ല്ലാ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ സി ​ആ​ര്‍ ബി​ജി, ഡി.​പി.​എ എം ​ചി​ദം​ബ​രം, താ​ലൂ​ക്ക് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍ സി ​മ​നോ​ജ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം ന​ല്‍​കി.