വി​ശ്വാ​സ​ജീ​വി​ത​ത്തി​ലൂ​ടെ ഓ​ശാ​ന​വി​ളി​ക​ൾ പ്ര​സ​ക്ത​മാ​ക്ക​ണം: മാ​ർ മ​ന​ത്തോ​ട​ത്ത്്
Sunday, April 5, 2020 11:24 PM IST
പാ​ല​ക്കാ​ട്: യേ​ശു​നാ​ഥ​ൻ ന​മ്മി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് വി​ശ്വാ​സ​ത്തി​നു ചേ​ർ​ന്ന ജീ​വി​തം കൊ​ണ്ടു​ള്ള ഓ​ശാ​ന​വി​ളി​ക​ളാ​ണെ​ന്ന് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്. ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് ച​ക്കാ​ന്ത​റ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി മ​ധ്യേ സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ഓ​ശാ​ന എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം ക​ർ​ത്താ​വേ ഞ​ങ്ങ​ളെ ര​ക്ഷി​ക്ക​ണ​മേ എ​ന്നാ​ണ്. ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടേ​യും ജീ​വി​ത പ്ര​വൃ​ത്തി​ക​ളാ​ണ് ദൈ​വ​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്. ബ​ലം പ്ര​യോ​ഗി​ച്ച് തി·​യെ കീ​ഴ​ട​ക്കു​ന്ന​വ​ർ​ക്കാ​ണ് ദൈ​വ​രാ​ജ്യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഭ​വ​ന​ങ്ങ​ളി​ൽ ആ​യി​രി​ക്കു​ന്ന എ​ല്ലാം രൂ​പ​താം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ബി​ഷ​പ് പ​റ​ഞ്ഞു. ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മ്മി​ക​നാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ശ്വാ​സി​ക​ളേ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ക്കാ​തെ​യാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ത്. രൂപതയുടെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടേ​യും സാൻജോ മീഡിയ പാലക്കാടിന്‍റെ യൂ ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടേ​യും ഓ​ശാ​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് സൈ​ത്ത് വെ​ഞ്ച​രി​പ്പ് ബി​ഷ​പ് ഹൗ​സി​ലെ ചാ​പ്പ​ലി​ൽ ന​ട​ക്കും. ഈ ​ച​ട​ങ്ങു​ക​ളു​ടേ​യും ലൈ​വ് സം​പ്രേ​ഷ​ണം ഉ​ണ്ടാ​കും.