അ​രി വി​ത​ര​ണം ചെ​യ്തു
Sunday, April 5, 2020 11:26 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക് ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്‌​സി കു​ടും​ബ​ങ്ങ​ൾ​ക് അ​രി വി​ത​ര​ണം ചെ​യ്തു മാ​തൃ​ക​യാ​യി കോ​ട്ടോ​പ്പാ​ടം ആ​ര്യ​ന്പാ​വ് സ്വ​ദേ​ശി നെ​യ്യ​പ്പാ​ട​ത്ത് സെ​യ്ത​ല​വി. ലോ​ക് ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി​ക്ക് പോ​വാ​ൻ ക​ഴി​യാ​ത്ത കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് മു​ൻ കാ​ല പൊ​തു പ്ര​വൃ​ത്ത​ക​നും പ്ര​വാ​സി​യു​മാ​യ നെ​യ്യ​പ്പാ​ട​ത്ത് സെ​യ്ത​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി ന​ൽ​കി​യ​ത്.
കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 9,10,11 വാ​ർ​ഡു​ക​ളി​ലെ മു​രു​ക്ക​ട​കു​ന്ന്,നെ​യ്യ​പാ​ട​ത്ത്, പാ​റ​യി​ൽ കു​ള​ന്പ്, വ​ള​വ​ൻ ചി​റ, പാ​ലോ​ട്ട് തു​ട​ങ്ങി​യ കോ​ള​നി​ക​ളി​ലെ ഉ​ൾ​പ്പ​ടെ​യു​ള്ള 135 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് 10 കി​ലോ വീ​തം അ​രി ന​ൽ​കി​യ​ത്. സു​ഭാ​ഷ് കാ​വു​ങ്ങ​ൽ, മ​ണി​ക​ണ്ഠ​ൻ.​കെ, മോ​ഹ​ൻ​ദാ​സ്.​പി, സു​കു​മാ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കോ​ള​നി​ക​ളി​ൽ അ​രി എ​ത്തി​ച്ച​ത്.