അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ തീ​വ്ര ജാ​ഗ്ര​ത
Wednesday, April 8, 2020 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കൊ​റോ​ണ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ദി​വാ​സി മേ​ഖ​ല​യാ​യ അ​ട്ട​പ്പാ​ടി​യി​ൽ അ​തീ​വ​ജാ​ഗ്ര​ത ഒ​രു​ക്കി ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും. മ​റ്റു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പോ​ലെ​യു​ള്ള പ്ര​ദേ​ശ​മ​ല്ല അ​ട്ട​പ്പാ​ടി മേ​ഖ​ല.
ഇ​വി​ടെ അ​സു​ഖം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. രോ​ഗം ഉ​ണ്ടാ​യ​ൽ ഈ ​മേ​ഖ​ല​യി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ആ​യി​രി​ക്കും. ഓ​രോ ഉൗ​രു​ക​ളി​ലും അ​ത്ത​ര​ത്തി​ലു​ള്ള ജീ​വി​ത​ശൈ​ലി​യാ​ണു​ള്ള​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.
കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ട്ട​പ്പാ​ടി മേ​ഖ​ല അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ക്കി​യ​ത്. അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
ആ​ന​ക്ക​ട്ടി ചെ​ക്ക് പോ​സ്റ്റി​ലും പ​രി​സ​ര​ത്തും അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ആ​ന​ക്ക​ട്ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ.​ജ​യ​കു​മാ​റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മ​ണ്ണാ​ർ ക്കാ​ട് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് സം​സ്ഥാ​നാ​തി​ർ​ത്തി​യി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
അ​ട്ട​പ്പാ​ടി​യോ​ടു ചേ​ർ​ന്ന ത​മി​ഴ്നാ​ട്ടി​ലെ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മേ​ട്ടു​പാ​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും അ​ടി​യ​ന്തി​രാ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
അ​ട്ട​പ്പാ​ടി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും ആ​ന​മൂ​ളി​യി​ലും മു​ക്കാ​ലി​യി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
ത​ദ്ദേ​ശീ​യ​രാ​യ​ല്ലാ​ത്ത ആ​ളു​ക​ളെ ഒ​ന്നും ത​ന്നെ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല. ഒ​രാ​ൾ പോ​ലും കൊ​റോ​ണ വൈ​റ​സ് വാ​ഹ​ക​രാ​യി അ​ട്ട​പ്പാ​ടി​യി​ൽ എ​ത്തു​വാ​ൻ പാ​ടി​ല്ല എ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം.
ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​ന്നി​ട്ടു​ള്ള​വ​ർ​ക്ക് 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​വും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പു​റ​കോ​ട്ടു നി​ൽ​ക്കു​ന്ന ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സി​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക അ​തി​ന് എ​സ്‌​സി പ്ര​മോ​ട്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.
ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി ഉൗ​രു​ക​ളി​ലേ​ക്ക് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​ക്കു​ന്നു​ണ്ട്. കോ​ള​നി​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വു​മു​ണ്ട്.
അ​ട്ട​പ്പാ​ടി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ വി​ദേ​ശി​ക​ളെ മു​ക്കാ​ലി ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും തി​രി​ച്ച​യ​ച്ചി​രു​ന്നു.