കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തു കാ​ർ കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ദ​ന്പ​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു
Friday, May 29, 2020 10:38 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ ഇ​രു​ന്പു​പാ​ല​ത്തു കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി കൈ​വ​രി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ദ​ന്പ​തി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം.തൃ​ശൂർ ക​ണ്ണാ​റ ക​ന്പ​നിപ്പ​ടി ഉ​ല​ഹ​ന്നാ​ൻ (65), ഭാ​ര്യ അ​ന്ന​മ്മ (60) എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. കൈ​വ​രി​ക്കു സ​മീ​പ​ത്തെ ക​ന്പി​യി​ൽ​ ത​ട്ടി നി​ന്ന​തി​നാ​ൽ കാ​ർ പ​ത്ത​ടി താ​ഴ്ച​യു​ള്ള ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കു മ​റി​ഞ്ഞി​ല്ല. കൈ​വ​രി​യി​ൽ ത​ട്ടി​നി​ന്ന കാ​റി​ൽ​നി​ന്നും ഉ​ട​നെ ത​ന്നെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത ഒ​ഴി​വാ​യി.അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഇ​രു​ന്പു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​യ​ന്ത്രി​ച്ചു.