എഡിഎം ടി.​വി​ജ​യ​ൻ വിരമിച്ചു
Saturday, May 30, 2020 12:14 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ടി.​വി​ജ​യ​ൻ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ചു.
2018-ലാ​ണ് അ​ദ്ദേ​ഹം എ​ഡി​എ​മ്മാ​യി ജി​ല്ല​യി​ൽ ചാ​ർ​ജെ​ടു​ത്ത​ത്. 36 വ​ർ​ഷ​ത്തെ സ​ർ​വീ​സി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്കു​ന്ന​ത്. 1984 ലാ​ണ് അ​ദ്ദേ​ഹം സ​ർ​വീ​സി​ൽ ജോ​യി​ൻ ചെ​യ്ത​ത്.
എ​ൽ​ഡി ക്ലാ​ർ​ക്കാ​യി സ​ർ​വീ​സ് തു​ട​ങ്ങി​യ അ​ദ്ദേ​ഹം ചി​റ്റൂ​ർ, പാ​ല​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ൽ യു​ഡി ക്ലാ​ർ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലും ചാ​ല​ക്കു​ടി, ചി​റ്റൂ​ർ, പാ​ല​ക്കാ​ട്, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കു​ക​ളി​ൽ ത​ഹ​സീ​ൽ​ദാ​ർ, സ്പെ​ഷ​ൽ ത​ഹ​സീ​ൽ​ദാ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലും കാ​സ​ർ​കോ​ട് ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2017ൽ ​മ​ല​പ്പു​റം എ​ഡി​എ​മ്മാ​യി ചാ​ർ​ജെ​ടു​ത്ത അ​ദ്ദേ​ഹം 2018 മാ​ർ​ച്ച് 21നാ​ണ് ജി​ല്ല​യി​ൽ എ​ഡി​എ​മ്മാ​യി ജോ​യി​ൻ ചെ​യ്ത​ത്. ഭാ​ര്യ: കെ.​ദ​മ​യ​ന്തി (ജെ​പി​എ​ച്ച് എ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്). മ​ക്ക​ൾ: വി.​അ​പ​ർ​ണ, വി.​അ​ജ​യ്.
എ​ഡി​എ​മ്മി​നൊ​പ്പം സി​വി​ൽ​സ്റ്റേ​ഷ​നി​ൽ സാ​ർ​ജെ​ന്‍റ് രാ​ജ​കു​മാ​ര​ൻ, ക​ള​ക്ട​റേ​റ്റ് ഇ​ൻ​സ്പെ​ക്ഷ​ൻ ആ​ൻ​ഡ് ഓ​ഡി​റ്റ് സെ​ക്ഷ​നി​ലെ യു​ഡി ക്ലാ​ർ​ക്ക് വി​നോ​ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​രും വി​ര​മി​ച്ചു.