ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ഡി​ജി​റ്റ​ൽ മൈ​ക്രോ എ​ടി​എം തു​ട​ങ്ങി
Saturday, May 30, 2020 12:14 AM IST
ചി​റ്റൂ​ർ: കൊ​റോ​ണ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗി​ലൂ​ടെ പ​രി​ധി​ക​ളി​ല്ലാ​ത്ത വി​വി​ധ ഇ​ട​പാ​ടു​ക​ളു​മാ​യി ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും സാ​ന്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി ചി​റ്റൂ​ർ റൂ​റ​ൽ ക്രെ​ഡി​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി.
സൊ​സൈ​റ്റി​യി​ലെ മെം​ബ​ർ​മാ​ർ​ക്കോ, ഇ​ട​പാ​ടു​കാ​ർ​ക്കോ മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തെ ഏ​തൊ​രു വ്യ​ക്തി​ക്കും ഏ​തൊ​രു ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നാ​ലും വീ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് തു​ക പി​ൻ​വ​ലി​ക്കു​വാ​നും,നി​ക്ഷേ​പി​ക്കു​വാ​നും, ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​വാ​നും ബി​ല്ലു​ക​ൾ അ​ട​യ്ക്കു​വാ​നും,സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മൈ​ക്രോ എ.​ടി.​എം സം​വി​ധാ​ന​മാ​ണ് സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ട്ടു​ള്ള​ത്.
മൈ​ക്രോ എ​ടി​എം ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി.​പ്രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.