ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ പ്ര​ഹ​സ​ന​മാ​കും
Monday, June 1, 2020 12:20 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ ന​ന​യാ​തെ അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടു​പോ​ലു​മി​ല്ലാ​ത്ത ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ പ്ര​ഹ​സ​ന​മാ​കും. മം​ഗ​ലം ഡാ​മി​ന​ടു​ത്തെ ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്ന്, ത​ളി​ക​ക​ല്ല്, ക​വി​ളു​പ്പാ​റ തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ഓ​ണ്‍ ലൈ​ൻ അ​ധ്യാ​യ​ന​ത്തി​ൽ വ​ല​യു​ക. വി​രു​ന്നു​കാരെ പോ​ലെ വ​ല്ല​പ്പോ​ഴും എ​ത്തു​ന്ന വൈ​ദ്യു​തി​യാ​ണ് കോ​ള​നി​ക​ളി​ലെ​ല്ലാം. വി​ല കു​റ​ഞ്ഞ ഫോ​ണു​ക​ള​ല്ലാ​തെ ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളും ഇ​വ​ർ​ക്ക് അ​ന്യ​മാ​ണ്.
ഏ​താ​നും പേ​ർ​ക്ക് ഇ​ത്ത​രം ഫോ​ണു​ണ്ടെ​ങ്കി​ലും അ​വ​രൊ​ന്നും വീ​ടു​ക​ളി​ലു​ണ്ടാ​കാ​റി​ല്ല. വ​ന​വി​ഭ​വ ശേ​ഖ​ര​ണ​ത്തി​നാ​യി ഉ​ൾ​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​ർ കു​ടി​ൽ കെ​ട്ടി ക​ഴി​യു​ന്ന​ത്. ഫോ​ണു​ക​ൾ​ക്ക് റെ​യ്ഞ്ച് ഇ​ല്ലാ​ത്ത മ​ല​ന്പ്ര​ദ്ദേ​ശ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. ക​ന്പ്യൂ​ട്ട​റെ​ല്ലാം ഇ​വ​ർ​ക്ക് കേ​ട്ടു​കേ​ൾ​വി മാ​ത്ര​മാ​ണ്.​പൊ​തു​വാ​യ സ്ഥ​ല​മോ കെ​ട്ടി​ട​മോ കോ​ള​നി​യി​ലി​ല്ല. ത​ളി​ക ക​ല്ല് കോ​ള​നി​യി​ലെ പൊ​തു​വാ​യ കെ​ട്ടി​ടം എ​ന്ന് പ​റ​യു​ന്ന അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും നാ​യ്ക്ക​ളു​ടെ​യും താ​വ​ള​മാ​ണ്. സൗ​ക​ര്യ​മു​ള്ള വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ങ്കി​ലും ആ​ദി​വാ​സി മേ​ഖ​ല ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ൽ പു​റ​കോ​ട്ട് നി​ൽ​ക്കു​ന്ന വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പീ​നം പ്രാ​യോ​ഗി​ക​മ​ല്ല.