അം​ഗീ​കാ​രം ന​ല്കി
Monday, June 1, 2020 12:23 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​റി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​ക്ക് തു​ക വ​ക​യി​രു​ത്തി. 12,06,860 രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നീ​ക്കി​വ​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ര​ത്നം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ച​ന്ദ്രി​ക ര​വീ​ന്ദ്ര​ൻ, ടി.​ര​ഹ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യി​ലൂ​ടെ ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി 550000 രൂ​പ​യും ത​രി​ശു​ഭൂ​മി​യി​ലെ കൃ​ഷി​ക്ക് 425000 രൂ​പ​യും ഇ​ട​വി​ള കൃ​ഷി​ക്കാ​യി 231860 രൂ​പ​യും വ​ക​യി​രു​ത്തി. കൂ​ടാ​തെ സ​മ​ഗ്ര നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​നാ​യി 918500 രൂ​പ​യും വ​ക​യി​രു​ത്തി.

തു​ട​ക്കം കു​റി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യാ​ൻ മ​ഴ​ക്ക് മു​ന്പേ ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. നെ​ടു​ന്പാ​റ​ക്ക​ളം അം​ഗ​ന​വാ​ടി ശു​ചീ​ക​രി​ച്ചു​കൊ​ണ്ട് ര​ണ്ടാം വാ​ർ​ഡി​ലെ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത് . വീ​ടു​ക​ൾ ക​യ​റി ഉ​റ​വി​ട ന​ശീ​ക​ര​ണം ,ക്ലോ​റി​നേ​ഷ​ൻ എ​ന്നീ പ്ര​വ​ർ​ത്ത​ങ്ങ​ൾ വാ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി. വാ​ർ​ഡ് മെ​ന്പ​ർ ഇ.​എം ന​വാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​വി​ച​ന്ദ്ര​ൻ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ്മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി . അം​ഗ​ന​വാ​ടി ടീ​ച്ച​ർ ഭാ​ഗ്യ​ല​ക്ഷ്മി ,ആ​ശ വ​ർ​ക്ക​ർ പു​ഷ്പ​ല​ത ,സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​യ സെ​ബി​ൻ ജോ​സ​ഫ് ,മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് ,മു​ഹ​മ്മ​ദ് ഷ​ബീ​ർ,പ്ര​ദീ​പ് പ​ണി​ക്ക​ർ പ​ങ്കാ​ളി​ക​ളാ​യി .