പു​തി​യ അ​ധ്യ​യ​നം ഓ​ണ്‍​ലൈ​നി​ൽ; മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ക്ഷാ​മം
Tuesday, June 2, 2020 11:43 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​തി​യ അ​ധ്യ​യ​നം ഓ​ണ്‍​ലൈ​നി​ലാ​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് ക​ടു​ത്ത​ക്ഷാ​മം.
നേ​ര​ത്തെ വി​ളി​ച്ചു പ​റ​യു​ക​യോ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കോ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ഷ്ട​പ്പെ​ട്ട ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്.
മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ എ​ത്തു​ന്ന​തെ​ന്ന് മൊ​ബൈ​ൽ ഷോ​പ്പ് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. അ​യ്യാ​യി​ര​ത്തി​നും പ​തി​നാ​യി​ര​ത്തി​നും ഇ​ട​യ്ക്ക് വി​ല​വ​രു​ന്ന ഫോ​ണു​ക​ൾ അ​ന്വേ​ക്ഷി​ച്ചാ​ണ് ര​ക്ഷി​താ​ക്ക​ൾ മ​ക്ക​ളു​മാ​യി എ​ത്തു​ന്ന​ത്.
വി​ല​കൂ​ടി​യ ഫോ​ണു​ക​ൾ കു​റ​ച്ച് സ്റ്റോ​ക്ക് ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ആ​രും അ​ത്ത​രം ഫോ​ണു​ക​ൾ വാ​ങ്ങു​ന്നി​ല്ല. കോ​വി​ഡി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണാ​യ​പ്പോ​ൾ ഫോ​ണ്‍ ഉ​ത്പാ​ദ​നം നി​ല​ച്ചു. ഇ​ത് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യി.
പ​ഴ​യ സ്റ്റോ​ക്കു​ള്ള ഫോ​ണു​ക​ളാ​ണ് ഇ​പ്പോ​ൾ ക​ട​ക​ളി​ൽ വി​ല്പ​ന ന​ട​ക്കു​ന്ന​ത്. ചൈ​ന​യി​ൽ​നി​ന്നും എ​ത്തു​ന്ന ഫോ​ണു​ക​ൾ നോ​ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ ഭ​യ​യ്ക്കു​ന്ന സ്ഥി​തി​യു​ണ്ട്.
ഏ​പ്രി​ൽ​മു​ത​ൽ ആ​റു​ശ​ത​മാ​നം ജി ​എ​സ് ടി ​യി​ൽ വ​ർ​ധ​ന് വ​ന്ന​തോ​ടെ ഫോ​ണ്‍​വി​ല​യും കൂ​ടി. ഫോ​ണ്‍ ക്ഷാ​മം മു​ത​ലെ​ടു​ത്ത് 500 രൂ​പ​മു​ത​ൽ 1000 രൂ​പ​വ​രെ വി​ല​കൂ​ട്ടി വി​ല്പ​ന​യും ത​കൃ​തി​യാ​ണ്.
നി​ല​വി​ലു​ള്ള സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ റി​പ്പ​യ​ർ ചെ​യ്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള തി​ര​ക്കു​ക​ളു​മു​ണ്ട്. ഇ​തി​നാ​ൽ മൊ​ബൈ​ൽ റി​പ്പ​യ​ർ ക​ട​ക​ളി​ലും തി​ര​ക്ക് കൂ​ടു​ക​യാ​ണ്. വെ​ബ്കാ​മ​റ​യ്ക്കും ക്ഷാ​മ​മു​ണ്ട്. ഇ​തി​നും വി​ല കൂ​ടി.