പ്ര​ള​യം​വ​ന്നാ​ൽ നേ​രി​ടാ​നൊ​രു​ങ്ങി വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും
Sunday, June 28, 2020 1:14 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യം​വ​ന്നാ​ൽ നേ​രി​ടാ​നൊ​രു​ങ്ങി വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ അ​തി​വ​ർ​ഷ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഈ ​മു​ന്നൊ​രു​ക്കം.
അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന​യ്ക്ക് കീ​ഴി​ലെ ദു​ര​ന്ത​പ്ര​തി​രോ​ധ സ​ന്ന​ദ്ധ​സേ​ന കു​ടി​വെ​ള്ള കു​പ്പി​ക​ൾ​കൊ​ണ്ടാ​ണ് ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം​ക​യ​റി​യാ​ൽ വീ​ട്ടി​ൽ​നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്പോ​ൾ ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റ് അ​ണി​യി​ച്ചു സു​ര​ക്ഷി​ത​മാ​യി വെ​ള്ളം​ക​യ​റി​യ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ലാ​സ്റ്റി​ക് കു​ടി വെ​ള്ള കു​പ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ലി​റ്റ​റി​ന്‍റെ പ്ലാ​സ്റ്റി​ക് കു​ടി​വെ​ള്ള കു​പ്പി​ക​ൾ എ​ട്ടെ​ണ്ണം ഉ​പ​യോ​ഗി​ച്ചു ക​യ​ർ​കെ​ട്ടി ബ​ന്ധി​പ്പി​ച്ചാ​ണ് ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ലി​റ്റ​റി​ന്‍റെ 2000 പ്ലാ​സ്റ്റി​ക് കു​ടി​വെ​ള്ള കു​പ്പി​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ൾ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സി​വി​ൽ ഡി​ഫ​ൻ​സ് സ​ന്ന​ദ്ധ​സേ​ന​യും പ​രി​ശോ​ധി​ച്ചി​രു​ന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ള​യ​കാ​ല ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച​ത്.

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ബി ജേ​ക്ക​ബ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​സി.​ഷാ​ജു, സി​വി​ൽ ഡി​ഫ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​എ​സ്.​സ്മി​നേ​ഷ് കു​മാ​ർ, സി.​ചി​ത്ര​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.