അ​ട്ട​പ്പാ​ടി​യി​ൽ ആ​റു സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി
Wednesday, July 1, 2020 12:44 AM IST
അ​ഗ​ളി :അ​ട്ട​പ്പാ​ടി​യി​ൽ പ​ത്ത് സ്കൂ​ളു​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളെ​ഴു​തി​യ​തി​ൽ ആ​റു സ്കൂ​ളു​ക​ളും നൂ​റു മേ​നി വി​ജ​യം കൊ​യ്തു.​
മൗ​ണ്ട് കാ​ർ​മ​ൽ മാ​മ​ണ ജെ​ല്ലി​പ്പാ​റ സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന നൂ​റ്റി​മു​പ്പ​ത്തി​യൊ​ന്പ​ത് വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. പ​തി​ന​ഞ്ചു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ്ണ എ ​പ്ല​സും ല​ഭി​ച്ചു.
പു​തൂ​ർ ഗ​വ. സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന ഇ​രു​പ​ത് കു​ട്ടി​ക​ളും വി​ജ​യി​ച്ച് നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. കോ​ട്ട​ത്ത​റ ആ​രോ​ഗ്യ മാ​താ സ്കൂ​ളി​ൽ എ​ണ്‍​പ​ത്തി​യെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ എ​ണ്‍​പ​ത്തി എ​ട്ടു പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി. നാ​ല് മ​സ​ന്പൂ​ർ​ണ എ ​പ്ല​സും ആ​രോ​ഗ്യ മാ​ത ക​ര​സ്ഥ​മാ​ക്കി. മു​ക്കാ​ലി എം​ആ​ർ​എ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന മു​പ്പ​ത്തി​യാ​റ് വി​ദ്യാ​ർ​ത്ഥി​ക​ളും വി​ജ​യി​ച്ച് നൂ​റു ശ​ത​മാ​നം വി​ജ​യം വ​രി​ച്ചു.
ര​ണ്ടു എ ​പ്ല​സും നേ​ടി. ചി​ണ്ട​ക്കി എ ​എ എ ​ച് എ​സി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന നാ​ൽ​പ്പ​ത് പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. ആ​ന​ക്ക​ട്ടി ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ​രീ​ക്ഷ​ക്കി​രു​ന്ന ഇ​രു​പ​ത് വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി.
അ​ട്ട​പ്പാ​ടി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ അ​ഗ​ളി ഗ​വ. ഹൈ​സ്കൂ​ളി​ന് തൊ​ണ്ണൂ​റ്റി​യെ​ട്ട് ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ വി​ജ​യം . ഇ​വി​ടെ ഇ​രു​ന്നൂ​റ്റി​നാ​ല്പ​ത്തി​യേ​ഴ് പേ​ർ പ​രീ​ക്ഷ​ത്തി​രു​ന്ന​തി​ൽ അ​ഞ്ചു പേ​ർ മാ​ത്ര​മാ​ണ് അ​യോ​ഗ്യ​രാ​യ​ത് .
ഏ​ഴു സ​ന്പൂ​ർ​ണ്ണ എ ​പ്ല​സും അ​ഗ​ളി സ്കൂ​ൾ നേ​ടി.​മ​ട്ട​ത്തു​കാ​ട് ജി​ടി​എ​ച്എ​സി​ൽ പ​തി​ന​ഞ്ചു വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കി​രു​ന്ന​തി​ൽ പ​തി​മൂ​ന്ന് പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​രാ​യി എ​ണ്പ​ത്തി​യേ​ഴ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി . ഷോ​ള​യൂ​ർ ഗ​വ ഹൈ ​സ്കൂ​ളി​ൽ നൂ​റ്റി​യ​ഞ്ച് വി​ദ്യാ​ര്ഥി​ക​ളെ​ഴു​തി​യ​തി​ൽ നൂ​റു പേ​രും വി​ജ​യി​ച്ചു.
വി​ജ​യ​ശ​ത​മാ​നം തൊ​ണ്ണൂ​റ്റി​യ​ഞ്ച്. കൂ​ക്കം​പാ​ള​യം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹൈ ​സ്കൂ​ളി​ൽ നൂ​റ്റി​നാ​ല്പ​ത്തി​യേ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക്കി​രു​ന്ന​തി​ൽ നൂ​റ്റി​നാ​ല്പ​ത്തി​യ​ഞ്ച് വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.​വി​ജ​യ​ശ​ത​മാ​നം തൊ​ണ്ണൂ​റ്റി​യൊ​ൻ​പ​ത് .ര​ണ്ടു സ​ന്പൂ​ർ​ണ്ണ എ ​പ്ല​സും സ്കൂ​ളി​ന് ല​ഭി​ച്ചു.​അ​ട്ട​പ്പാ​ടി​യി​ൽ ആ​കെ 857വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ​എ​ഴു​തി​യ​തി​ൽ പ​തി​ന്നാ​ലു കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത ന​ഷ്ട​മാ​യ​ത്.