ആ​ദി​വാ​സി ദ​ന്പ​തി​ക​ളോ​ട് ക്രൂ​ര​ത: ന​ട​പ​ടി വേ​ണമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം
Friday, July 3, 2020 12:19 AM IST
പാലക്കാട്: ​വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ കാ​ട്ടി​ലൂ​ടെ അ​ക​മ​ല​വാ​രം വേ​ല​കം​പൊ​റ്റ ആ​ദി​വാ​സി കോ​ള​നി​യി​ലെ ദ​ന്പ​തി​ക​ളെ ബൈ​ക്കി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ 23 കി​ലോ​മീ​റ്റ​ർ രാ​ത്രി സ​മ​യ​ത്ത് ന​ട​ത്തി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധ​ർ​ണ​സ​മ​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​രാ​ജേ​ഷ്, നേ​താ​ക്ക​ളാ​യ പി​കെ.​മാ​ധ​വ​വാ​രൃ​ർ, സ​തീ​ഷ് പു​തു​ശേ​രി, രാ​ജ​ൻ വ​ർ​ഗീ​സ്, എ​ൻ.​പി.​ചാ​ക്കോ, പാ​ർ​ത്ഥ​സാ​ര​ഥി, റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.