പ​ഠ​ന​ത്തി​നു പ​ന​നൊ​ങ്ക് വി​ല്പനയുമായി വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി
Monday, July 6, 2020 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ഠ​ന​ത്തി​നും ര​ക്ഷി​താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി മേ​ട്ടു​പ്പാ​ള​യ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ന​നൊ​ങ്ക് വി​ല്പ​ന ന​ട​ത്തി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി. വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് എം​ബി​ബി​എ​സ് വി​ദ്യാ​ർ​ത്ഥി​യും ഈ​റോ​ഡ് ഏ​ല​ത്തൂ​ർ ചെ​ട്ടി​പാ​ള​യം രാ​ജ് കു​മാ​ർ-​സെ​ൽ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നു​മാ​യ ശി​വ​യാ​ണ് (21) പ​ഠ​ന​ചെ​ല​വി​നാ​യി പ​ന​നൊ​ങ്ക് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.
പ​ത്തു​വ​ർ​ഷ​മാ​യി ശി​വ​യു​ടെ മാ​താ​പി​താ​ക്ക​ൾ എ​ല്ലാ​വേ​ന​ലി​ലും മേ​ട്ടു​പാ​ള​യ​ത്തും സി​രു​മു​ഖ​യി​ലും പ​ന​നൊ​ങ്ക് വി​ല്പ​ന ചെ​യ്യാ​റു​ണ്ട്. ഈ​വ​ർ​ഷം ഇ​വ​ർ​ക്കൊ​പ്പം ശി​വ​യും ക​ച്ച​വ​ട​ത്തി​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്.