മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ക​ൾ​വ​ർ​ട്ട് നി​ർ​മ്മാ​ണം ഭാഗികം: അ​പ​ക​ടം പ​തി​വാ​കു​ന്നു
Tuesday, July 7, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ക​ൾ​വ​ർ​ട്ട് നി​ർ​മ്മാ​ണം പൂ​ർ​ണ്ണ തോ​തി​ലാ​കാ​ത്ത​തി​നാ​ൽ വാ​ഹ​ന യാ​ത്രി​ക​ർ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ടം പ​തി​വാ​കു​ന്നു. മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​കൃ​ത​ർ ത​ന്നെ അ​പ​ക​ട​കെ​ണി​യൊ​രു​ക്കു​ന്ന​ത്.
ജം​ഗ്ഷ​നി​ലെ കെ​ട്ടി നി​ൽ​ക്കു​ന്ന മ​ഴ​വെ​ള്ളം താ​ഴെ​ക്ക് ഒ​ഴു​ക്കാ​ൻ നി​ർ​മ്മി​ച്ച​താ​യി​രു​ന്നു റോ​ഡി​നു കു​റു​കെ​യു​ള്ള ക​ൾ​വ​ർ​ട്ട്. എ​ന്നാ​ൽ ക​ൾ​വ​ർ​ട്ടി​ന്‍റെ സ്ലാ​ബി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും ഇ​പ്പോ​ൾ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ കു​ഴി​യു​ടെ ആ​ഴം അ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കെ​ണി​യി​ൽ​പ്പെ​ട്ട് മ​റി​ഞ്ഞു വീ​ഴു​ന്ന​ത്. മു​ട​പ്പ​ല്ലൂ​ർ ടൗ​ണി​ലെ മ​ലി​ന​ജ​ലം ഒ​ഴു​ക്കാ​ൻ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​ൽ കോ​ടി​യി​ൽ​പ​രം രൂ​പ ചെ​ല​വ​ഴി​ച്ച് പാ​ത​യോ​ര​ത്ത് കാ​ന​നി​ർ​മ്മി​ച്ചെ​ങ്കി​ലും അ​തി​ൽ മാ​ലി​ന്യം നി​റ​ഞ്ഞ് ഒ​ഴു​ക്ക് നി​ല​ച്ചു. എ​ന്നാ​ൽ മ​ഴ ശ​ക്തി​പ്പെ​ടും മു​ന്പേ മാ​ലി​ന്യം നീ​ക്കി​വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ അ​ധി​കൃ​ത​രും ന​ട​പ​ടി എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.​തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്താ​ൽ ടൗ​ണി​ലെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. ഇ​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല.​ക​ൾ​വ​ർ​ട്ടി​ലെ കു​ഴി കെ​ണി അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​സു​രേ​ഷും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.