വ്യാ​പാ​ര​സ്ഥാ​പ​നങ്ങളിൽ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്ക​ണം
Wednesday, July 8, 2020 12:15 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ളും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​ർ വാ​യും മൂ​ക്കും മ​റ​യ്ക്കു​ന്ന​വി​ധം മാ​സ്കു​ക​ൾ കൃ​ത്യ​മാ​യി ധ​രി​ക്കു​ക. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പ് കൈ​ക​ൾ ശു​ചി​യാ​ക്കു​ക. ഒ​രു മീ​റ്റ​ർ ശാ​രീ​രി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്കു​ക, സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​ടു​ക, പ​ണം കൈ​മാ​റി​യ​ശേ​ഷം കൈ​ക​ൾ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ക, തെ​ർ​മ​ൽ പ​രി​ശോ​ധ​ന ഉ​റ​പ്പു​വ​രു​ത്തു​ക, ലി​ഫ്റ്റി​ൽ ഒ​രേ​സ​മ​യം മൂ​ന്നു​പേ​രി​ൽ കൂ​ടു​ത​ൽ പ്ര​വേ​ശി​ക്ക​രു​ത്. ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​വ​ർ ഭി​ത്തി​യെ അ​ഭി​മു​ഖീ​ക​രി​ച്ചു മാ​ത്രം നി​ല്ക്കു​ക. സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​സി പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​ത്.​പ​നി, ജ​ല​ദോ​ഷം, ചു​മ​യു​ള്ള​വ​ർ ഷോ​പ്പിം​ഗി​ന് ഇ​റ​ങ്ങ​രു​ത്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രേ​യും പ​ത്തു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളേ​യും ഷോ​പ്പിം​ഗി​ന് കൊ​ണ്ടു​പോ​ക​രു​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ക്ക​രു​ത്. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ല്കി.