പ​യ്യ​നെ​ടം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം
Saturday, July 11, 2020 12:05 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​യ്യ​നെ​ടം റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര ദു​രി​ത​ത്തി​ൽ. എം​ഇ​എ​സ് കോ​ള​ജ് മു​ത​ൽ നെ​ച്ചു​ള്ളി നി​സ്കാ​ര​പ്പ​ള്ളി​വ​രെ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടാ​ണു​ള്ള​ത്.
മൈ​ലാം​പാ​ടം ക​ഷാ​യ​പ്പ​ടി​യി​ലാ​ണ് യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം കു​ഴി​യെ​ടു​ത്ത​തോ​ടെ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്യാ​നാ​കു​ക. എ​ന്നാ​ൽ ഇ​വി​ടെ തു​ട​ർ​ച്ച​യാ​യ വാ​ഹ​ന​സ​ഞ്ചാ​രം തു​ട​ങ്ങി​യ​തോ​ടെ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് മ​ഴ​പെ​യ്ത​തോ​ടെ കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. വെ​ള്ളം നീ​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ. അ​ല്ലെ​ങ്കി​ൽ ക്വാ​റി വേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കി​ഫ്ബി പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ വെ​ള്ള​ക്കെ​ട്ടാ​ണ് ജ​ന​ങ്ങ​ൾ​ക്കു ദു​രി​ത​മു​ണ്ടാ​ക്കു​ന്ന​ത്.