സ്വ​ർ​ണ​ക്ക​ട​ത്ത്: യൂ​ത്ത് ലീ​ഗ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Saturday, July 11, 2020 12:05 AM IST
പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
പു​തു​പ്പ​ള്ളി​ത്തെ​രു​വ് ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നു പ്ര​ക​ട​ന​മാ​യി എ​ത്തി​യ സ​മ​ര​ക്കാ​രെ ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ ബാ​രി​ക്കേ​ഡ് വ​ച്ചു പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തു മ​റി​ക​ട​ന്നു അ​ക​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചെ​ങ്കി​ലും നേ​താ​ക്ക​ൾ ഇ​ട​പെട്ടു പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നു യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി.​അ​ൻ​വ​ർ സാ​ദ​ത്ത് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കോ​ൽ​ക്ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​മു​സ്ത​ഫ ത​ങ്ങ​ൾ, ട്ര​ഷ​റ​ർ റി​യാ​സ് നാ​ല​ക​ത്ത്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​പി​എം സ​ലീം, ഭാ​ര​വാ​ഹി​ക​ളാ​യ മാ​ടാ​ല മു​ഹ​മ്മ​ദ​ലി, സൈ​ദ് മീ​രാ​ൻ ബാ​ബു, നൗ​ഷാ​ദ് വെ​ള്ള​പ്പാ​ടം, ഉ​നൈ​സ് മാ​രാ​യ​മം​ഗ​ലം, കെ.​എം.​മു​ജീ​ബു​ദീ​ൻ, അ​ഡ്വ. നൗ​ഫ​ൽ ക​ള​ത്തി​ൽ, എം.​എ​ൻ.​ന​വാ​ഫ്, ന​സീ​ർ തൊ​ട്ടി​യാ​ൻ, നി​സാ​ർ അ​സീ​സ്, ഷ​മീ​ർ ബാ​വ പ്ര​സം​ഗി​ച്ചു.