വ​ണ്ടി​ത്താ​വ​ള​ത്ത് മൂ​ന്നു​ദി​വ​സ​ത്തെ ക​ട​യ​ട​യ്ക്ക​ൽ: ജ​നം വ​ല​ഞ്ഞു
Saturday, July 11, 2020 12:05 AM IST
ചി​റ്റൂ​ർ: വ​ണ്ടി​ത്താ​വ​ള​ത്തു അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ കൊ​റോ​ണ ബാ​ധി​ത​രാ​യ​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ട​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കിട്ടാതെ ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. ബു​ധ​നാ​ഴ്ച​യാ​ണ് 14 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മൂ​ന്നു​ദി​വ​സ​ത്തെ ക​ട​യ​ട​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​മൂ​ലം അ​രി, പ​ഞ്ച​സാ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ​പോ​ലും ക​രു​തി​വ​യ്ക്കാ​നാ​യി​രു​ന്നി​ല്ല. പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് വ​ണ്ടി​ത്താ​വ​ളം ടൗ​ണ്‍. ഇ​വി​ടെ​നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്വ​കാ​ര്യ ക​ല്യാ​ണ​മ​ണ്ഡ പ​ത്തി​ലാ​ണ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ 41 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് ക്വാ​റ​ൻ​റ്റെ​നി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 41 പേ​രു​ടെ​യും സ്ര​വം ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച്ച​ത്തെ ആ​ദ്യ പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ 14, വ്യാ​ഴം ദി​വ​സം മൂ​ന്നു​പേ​ർ​ക്കും രോ​ഗം സ്ഥി​രി​ക​രി​ച്ചു. ക​ട​യ​പ്പി​നെ തു​ട​ർ​ന്ന് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി പ​ല​ച​ര​ക്ക്, പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വാ​ങ്ങാ​ൻ ര​ണ്ടു​മ​ണി​ക്കു​റെ​ങ്കി​ലും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ന​ല്കാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ വി​ഷ​മ​ത്തി​ലാ​ണ്.
പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ കൂ​ടു​ത​ലും കൃ​ഷി തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ദൂ​രെ ചെ​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ര​ണ്ടു വീ​ട്ട​മ്മ​മാ​ർ​ക്ക് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ല്കി​യ വ്യാ​പാ​രി​ക്ക് എതിരെ പോ​ലീ​സ് പെ​റ്റി​കേ​സു​മെ​ടു​ത്തു.