ഞാ​റ്റു​വേ​ല​ച്ച​ന്ത
Sunday, July 12, 2020 12:04 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ട​ന്പ​ഴി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കാ​ർ​ഷി​ക ക​ർ​ഷ​ക ക്ഷേ​മ​വ​കു​പ്പ്, നാ​ട്ട് നന്മ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല​ച്ച​ന്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അം​ബു​ജാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ന്ത​യി​ൽ വി​വി​ധ​യി​നം വി​ത്തു​ക​ൾ,തൈ​ക​ൾ, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല്പ​ന​യും കൈ​മാ​റ്റ​വു​മു​ണ്ടാ​യി. ശാ​സ്ത്രീ​യ കാ​ർ​ഷി​ക അ​റി​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സൗ​ജ​ന്യ ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണം, ക​ർ​ഷി​ക അ​റി​വു​ക​ൾ പ​ങ്കു​വെ​ക്ക​ൽ എ​ന്നി​വ​യും ഉ​ണ്ടാ​യി. ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.