കു​ണ്ടും കു​ഴി​യു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ​പാ​ലം
Tuesday, July 14, 2020 12:27 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ക​വാ​ട​മാ​യ കു​ന്തി​പ്പു​ഴ​പാ​ലം കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞു ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി.

ചെ​റു​തും വ​ലു​തു​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന പാ​ല​മാ​ണി​ത്.

വ​ലി​പ്പ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന കു​ഴി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും രൂ​പം​കൊ​ണ്ട കു​ഴി​ക​ൾ​മൂ​ലം പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്രി​ക​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കു​ഴി​ക​ൾ നി​ക​ത്തു​ന്ന​തി​നു വൈ​കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ളും തോ​തും വ​ർ​ധി​ക്കും. എ​ത്ര​യും​വേ​ഗം കു​ഴി​ക​ൾ അ​ട​ച്ച് പാ​ല​ത്തി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.