മ​രിച്ച വ​യോ​ധി​ക​നു കോ​വി​ഡ്
Thursday, July 16, 2020 10:41 PM IST
കോ​യ​ന്പ​ത്തൂ​ർ: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെതു​ട​ർ​ന്ന് മ​രി​ച്ച വൃദ്ധ​ന് കോവിഡ് സ്ഥി​രീ​ക​രി​ച്ചു. വെ​റ്റൈ​റി ഹാ​ൾ റോ​ഡി​ലു​ള്ള 84 വ​യ​സു​കാ​ര​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ ഇ​യാ​ൾ മ​രി​ച്ച​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇതോടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 23 ആ​യി ഉ​യ​ർ​ന്നു.