കൃഷിയാവശ്യത്തിനു വാഹനമെത്തിക്കാൻ ക​നാ​ൽ​ബ​ണ്ട് വീ​തി​കൂ​ട്ടണം
Sunday, August 2, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി​യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​നാ​ൽ ബ​ണ്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​നു​ള്ള വ​ഴി​ക്കാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ക​നി​വു​കാ​ത്ത് ക​ർ​ഷ​ക​ർ. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ള​വ​പ്പാ​ടം മു​തി​യം​പൊ​റ്റ, മാ​ര്യ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രാ​ണ് വ​ഴി​ക്കാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ദ​യ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം​വ​രു​ന്ന നി​ല​വി​ലു​ള്ള ന​ട​വ​ഴി വീ​തി​കൂ​ട്ടി പാ​ട​ത്തേ​ക്ക് ട്രാ​ക്ട​റും കൊ​യ്ത്തു​യ​ന്ത്ര​വും നെ​ല്ലും കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ടി​പ്പ​ർ​ലോ​റി​യും ക​ട​ന്നു​വ​രാ​ൻ പാ​ക​ത്തി​ൽ ക​നാ​ൽ ബ​ണ്ട് വീ​തി​കൂ​ട്ടാ​ൻ അ​നു​മ​തി ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
അ​നു​മ​തി മാ​ത്രം മ​തി മ​റ്റു സ​ർ​ക്കാ​ർ ഫ​ണ്ടി​ല്ലാ​തെ ത​ന്നെ റോ​ഡു​നി​ർ​മാ​ണം ത​ങ്ങ​ൾ പി​രി​വെ​ടു​ത്ത് ചെ​യ്ത് കൊ​ള്ളാ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. റോ​ഡു​വ​ന്നാ​ൽ ക​നാ​ലി​നും അ​ത് സു​ര​ക്ഷ​യാ​കും.
വ​ഴി​ക്കാ​യി ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ള​വ​പ്പാ​ടം മെം​ബ​ർ എ​ൻ.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ക​ത്തി​ട​പാ​ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ്.
വ​ഴി​യു​ണ്ടാ​യാ​ൽ കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം വ​ള​ഞ്ഞു​വ​രാ​തെ നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യും. വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ കൊ​യ്ത്തു​യ​ന്ത്ര​ത്തി​ന് നെ​ല്ല് കൂ​ട്ടാ​നും വീ​തി​കൂ​ടി​യ വ​ഴി​വ​രു​ന്ന​തോ​ടെ പ്ര​യോ​ജ​ന​ക​ര​മാ​കും. വ​ലി​യ വാ​ട​ക​യ്ക്ക് കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ൾ നെ​ല്ലു​കൊ​ട്ടാ​ൻ സ്ഥ​ലം അ​ന്വേ​ക്ഷി​ച്ച് യ​ന്ത്രം കൂ​ടു​ത​ൽ ദൂ​രം പോ​കേ​ണ്ടി വ​രു​ന്പോ​ൾ വാ​ട​ക​യി​ന​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ന​ഷ്ട്ടം ഉ​ണ്ടാ​ക്കു​ന്ന​തും ഇ​ല്ലാ​താ​ക്കാ​നാ​കും. മ​ഴ​യെ ആ​ശ്ര​യി​ച്ചു​ള്ള ക​ര​കൃ​ഷി​യാ​ണ് ഇ​വി​ടെ കൂ​ടു​ത​ലും. ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ച് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​രും വേ​ണ്ട​വി​ധം ചെ​വി​കൊ​ണ്ടി​ല്ല.

ഒ​ടു​വി​ൽ 2018 ന​വം​ബ​റി​ൽ ആ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ഷ​ക​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും നി​വേ​ദ​നം ന​ല്കി. ഇ​തേ തു​ട​ർ​ന്ന് ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ​ർ​വേ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥ​ലം അ​ള​ന്നു. ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ അ​ള​ന്ന​സ്ഥ​ല​ത്ത് അ​തി​ർ​ത്തി വ​ര​ന്പ് പി​ടി​പ്പി​ച്ച് ക​ർ​ഷ​ക​രു​ടെ ചെ​ല​വി​ൽ കോ​ണ്‍​ക്രീ​റ്റ് പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ചു.

വ​ഴി ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബി​ൽ​ഡിം​ഗ് വേ​യ്സ്റ്റ് ഇ​ട്ട​പ്പോ​ൾ പാ​ടം​നി​ക​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു പോ​ലീ​സെ​ത്തി പ​ണി ത​ട​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി. ഇ​ക്കാ​ര്യം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ൾ റ​വ​ന്യൂ​രേ​ഖ​യി​ൽ പ​റ​ന്പാ​യി​ട്ടാ​ണ് സ്ഥ​ലം കി​ട​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ചു.
ഇ​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും അ​നു​മ​തി വാ​ങ്ങി. ഈ ​അ​നു​മ​തി​പ​ത്രം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് കൈ​മാ​റി​യെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം വൈ​കി​പ്പി​ച്ച് ത​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഓ​ണം കൊ​യ്ത്തി​നു​മു​ന്പേ റോ​ഡു​പ​ണി​ക്ക് അ​നു​മ​തി ന​ല്കി ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വ​ഴി​വ​ന്നാ​ൽ അ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും സ​മീ​പ​ത്തെ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കും ഉ​പ​ക​രി​ക്കു​മെ​ന്ന് വാ​ർ​ഡ് മെം​ബ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു.