ത​ക​ർ​ന്ന കാ​ള​യം​ങ്കോ​ട് റോ​ഡുനി​ർ​മാ​ണം തു​ട​ങ്ങി
Sunday, August 2, 2020 12:14 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്ന പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ​ഴ​യ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ​നി​ന്നും കാ​ള​യം​ങ്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ക​നാ​ൽ റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി.

ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. മ​ഴ​യി​ൽ ത​ക​ർ​ന്ന​ഭാ​ഗ​വും ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് 13 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ​കു​മാ​ർ, എ​ഇ ല​വി​ൻ​സ് ബാ​ബു എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലു​ണ്ടാ​യ മ​ഴ​യി​ൽ ക​നാ​ലി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി 29ന് ​പെ​യ്ത മ​ഴ​യി​ൽ റോ​ഡി​ന്‍റെ അ​ടി​വ​ശം ഒ​ന്നാ​കെ സ​മീ​പ​ത്തെ പാ​ട​ത്തേ​ക്ക് നി​ര​ങ്ങി നീ​ങ്ങി. ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി​പോ​സ്റ്റ് ത​ക​ർ​ന്നു കാ​ള​യം​ങ്കോ​ട്, ന​രി​യം​കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രു​ന്നു.