വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 2, 2020 12:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും എ​സ്എ​സ് എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ല​ഭി​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.ആ​ദ്യ​ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് അ​വ​സ​രം. എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ പ​ര​മാ​വ​ധി നാ​ലു സി ​ഗ്രേ​ഡും അ​തി​നു മു​ക​ളി​ലും പ്ല​സ്ടു​വി​ന് പ​ര​മാ​വ​ധി ര​ണ്ട് സി ​ഗ്രേ​ഡും അ​തി​നു മു​ക​ളി​ലും മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​ത്. മാ​ർ​ക്ക് ലി​സ്റ്റ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ്, ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി ഓ​ഫീ​സി​ലോ അ​ഗ​ളി, പു​തൂ​ർ, ഷോ​ള​യൂ​ർ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സു​ക​ളി​ലോ ഓ​ഗ​സ്റ്റ് 20 ന​കം സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04924 254382.