ലോ​ക്ക്ഡൗ​ണി​ൽ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ച്ച് കി​ളി​രാ​നി പി​ല്ലൂ​സ് വൈ​ആ​ർ​സി ക്ല​ബ്
Sunday, August 2, 2020 12:16 AM IST
ത​ച്ച​ന്പാ​റ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വു​നേ​ടി കി​ളി​രാ​നി പി​ല്ലൂ​സ് വൈ​ആ​ർ​സി ക്ല​ബ് ശ്ര​ദ്ധ​നേ​ടി. ക്ല​ബി​നു കീ​ഴി​ൽ കാ​ൽ​ഏ​ക്ക​റോ​ളം സ്ഥ​ല​ത്തും അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ സ്വ​ന്ത​മാ​യും ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ആ​ദ്യ​വി​ള​വെ​ടു​പ്പു ന​ട​ത്തി.
വെ​ണ്ട, ക​യ്പ​ക്ക, മ​ത്ത​ൻ, പ​യ​ർ, കു​ന്പ​ളം, ത​ക്കാ​ളി, ചു​ര​ക്ക എ​ന്നി​വ​ക്കു പു​റ​മെ മ​ഞ്ഞ​ൾ, ഇ​ഞ്ചി എ​ന്നി​വ​യു​മാ​ണ് കൃ​ഷി. ഇ​തി​ൽ പ​ച്ച​ക്ക​റി​ക​ളെ​ല്ലാം ന​ല്ല​വി​ള​വാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. ക്ല​ബി​ന്‍റെ സ്പോ​ണ്‍​സ​ർ കൂ​ടി​യാ​യ പി​ല്ലു​വാ​ണ് യു​വാ​ക്ക​ളെ കാ​ർ​ഷി​ക രം​ഗ​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.
ഒ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​വും കി​ളി​രാ​നി​യി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​രു​ടെ​യും കാ​രാ​ക്കു​ർ​ശി കൃ​ഷി ഓ​ഫീ​സ​ർ സു​നി​ത​യു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്.

ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഷ​റ​ഫു​ദീ​ൻ, മു​ഹ്സി​ൻ, മു​ജീ​ബ്, രാ​ജ​ൻ, ജോ​ബി​ൻ, വീ​രാ​ൻ​കു​ട്ടി, മ​ജീ​ദ് എ​ന്നി​വ​ർ ആ​ദ്യ​വി​ള​വെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്കി. നി​ര​വ​ധി സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന സാ​ന്ത്വ​ന വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പി​ല്ലൂ​സ് വൈ​ആ​ർ​സി ക്ല​ബ് ന​ട​ത്തി​വ​രു​ന്നു.