കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Sunday, August 2, 2020 10:48 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കോ​ത്ത​ഗി​രി മ​ല​ന്പാ​ത​യി​ലെ ര​ണ്ടാം ഹെ​യ​ർ പി​ൻ വ​ള​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ പ​രി​ശോ​ധി​ച്ച​തി​ൽ മ​രി​ച്ച​ ആളെ തിരിച്ചറിഞ്ഞില്ല. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ, ​നെ​ഞ്ച്, വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആഴമുള്ള മുറിവുണ്ട്. മൃ​ത​ദേ​ഹം മേ​ട്ടു​പ്പാ​ള​യം ഗ​വൺമെന്‍റ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​രി​ച്ച വ്യ​ക്തി ആ​രെ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.