കോ​ങ്ങാ​ട് കാ​റ​പ​കടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രിച്ചു
Sunday, August 2, 2020 10:48 PM IST
ക​ല്ല​ടി​ക്കോ​ട്: കോ​ങ്ങാ​ട് ന​ട​ന്ന കാ​റ​പ​ക​ടം. ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രിച്ചു. കാ​രാ​കു​റി​ശി കാ​വി​ൻ​പ​ടി തി​യ്യ​ത്താ​ള​ൻ വീ​ട്ടി​ൽ അ​ലീ​മ​യു​ടെ മ​ക​ൻ ത​ൻ​സീ​ർ (22) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ൻ​സീ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

26ന് ​രാ​ത്രി 9:30നാണ് കോ​ങ്ങാ​ട് ചെ​റാ​യ ക​നാ​ൽ പാ​ല​ത്തി​ന​ടു​ത്ത് കാ​റ​പ​ക​ടം ന​ട​ന്ന​ത്. ത​ൻ​സീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ൾ അ​പ​ക​ട സ്ഥ​ല​ത്ത് വച്ചു ത​ന്നെ മ​ര​ിച്ചിരുന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ നാ​ളെ ഉ​ച്ച​യോ​ടെ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. സഹോദരി: ത​സ്ലീ​മ​.