ഓ​ല ക​രി​ച്ച​ിലും മ​ഞ്ഞ​ളി​പ്പു​രോ​ഗ​വും: നെൽക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, August 2, 2020 11:51 PM IST
നെന്മാറ: ഒ​ന്നാം വി​ള​കൃ​ഷി​യി​റ​ക്കി​യ ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ൽ​ച്ചെ​ടി​ക​ളി​ൽ ഓ​ല ക​രി​ച്ച​ലും മ​ഞ്ഞ​ളി​പ്പു രോ​ഗ​വും ക​ണ്ടു തു​ട​ങ്ങി​യ​ത്.

മ​ഞ്ഞ​ളി​പ്പാ​ണ് ഇ​ല​ക​ളി​ൽ വ​ന്ന് തു​ട​ങ്ങു​ന്ന​ത് പി​ന്നീ​ട് ഓ​ല​ക​ൾ ക​രി​ച്ചി​ലാ​യി മാ​റു​ന്നെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 70 ദി​വ​സം പി​ന്നി​ട്ട നെ​ൽ​ച്ചെ​ടി​ക​ളി​ൽ ര​ണ്ടാം ഘ​ട്ടം വ​ള​പ്ര​യോ​ഗം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഇ​പ്പോ​ൾ ഓ​ല ക​രി​ച്ച​ലും മ​റ്റും ക​ണ്ടു​തു​ട​ങ്ങി​യ​ത്. ഒ​ന്നാം ഘ​ട്ടം വ​ള​പ്ര​യോ​ഗ​ത്തി​ൽ നെ​ൽ​ച്ചെ​ടി​ക​ളി​ൽ ത​ളി​ർ ഇ​ല​ക​ൾ വ​ള​ർ​ന്ന​തി​ലാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വീ​ണ്ടും വ്യാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ കീ​ട​നാ​ശി​നി തെ​ളി​ച്ചു ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. 20 ഗ്രാം ​സു​ഡോ​മോ​ണി​സ് പൊ​ടി ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി​യ ശേ​ഷം ഇ​ല​ക​ളി​ൽ ത​ളി​ച്ചു കൊ​ടു​ക്ക​ണം. ഏ​ക്ക​റി​നു 2 കി​ലോ എ​ന്ന തോ​തി​ൽ ബ്ലീ​ച്ചി​ങ് പൗ​ഡ​ർ ചെ​റു​കി​ഴി​ക​ളി​ൽ​ക്കെ​ട്ടി വെ​ള്ളം ഒ​ഴു​കി വ​രു​ന്ന ചാ​ലി​ന​ക​ത്ത് മു​ന്നി​ലാ​യി വ​ച്ചാ​ൽ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യും. പ​ച്ച ചാ​ണ​കം 20 ഗ്രം ​ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ക​ല​ക്കി ഇ​ല​ക​ളി​ൽ ത​ളി​ച്ചു കൊ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.