ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം ഷ​ട്ട​റു​ക​ൾ തു​റ​ന്നു
Monday, August 3, 2020 11:24 PM IST
മം​ഗ​ലം​ഡാം: വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് ആ​റു ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന്, മൂ​ന്ന്, ആ​റ് എ​ന്നീ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നാ​ൽ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ക്കു​മെ​ന്നും പു​ഴ​യോ​ര​ത്തെ താ​മ​സ​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 77.88 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ ശേ​ഷി.

എ​ന്നാ​ൽ 76.94 മീ​റ്റ​റാ​യ​പ്പോ​ഴാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

എ​ന്നാ​ൽ 2018-ൽ ​ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ജൂ​ണ്‍ 14ന് ​ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്നു.
ജ​ല​നി​ര​പ്പി​ന​നു​സ​രി​ച്ച് തു​റ​ക്കാ​തെ ഡാ​മു​ക​ൾ ഒ​ന്നി​ച്ച് തു​റ​ന്ന​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് വെ​ള്ളം പ​ര​മാ​വ​ധി എ​ത്തും​മു​ന്പേ മു​ൻ​ക​രു​ത​ലാ​യി ഇ​ക്കു​റി ഡാ​മു​ക​ൾ തു​റ​ക്കാ​ൻ നി​ർ​ദേ​ശ​മു​ള്ള​ത്.

അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ലൊ​ഴി​കെ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നാ​ണ് നി​ർ​ദേ​ശം.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ മം​ഗ​ലം പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.