കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റുകൾ തു​റ​ന്നു
Monday, August 3, 2020 11:24 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ 3 ഷ​ട്ട​റു​ക​ൾ 5 സെ​ന്‍റീ​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.
97.5 മീ​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി ആ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന് ഉ​ള്ള​ത് . ഇ​തി​ൽ 93. 10 മീ​റ്റ​ർ വെ​ള്ള​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ഇ​ന്ന് കൂ​ടു​ത​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ഉ​ള്ള​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത് . മ​ഴ ഇ​നി​യും ശ​ക്ത​മാ​യാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ ഷ​ട്ട​ർ തു​റ​ന്ന് വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ചൂ​രി​യോ​ട് പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ, മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പെ​ടു​ന്ന​ത്. ഡാ​മി​ലേ​ക്ക് ഒ​ഴു​കി വ​രു​ന്ന പാ​ല​ക്ക​യം പു​ഴ ഇ​രു​ന്പ​ക​ച്ചോ​ല പു​ഴ എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ് ഉ​ള്ള​ത്.