കാ​ട്ടു​ചോ​ല​യി​ൽ വെ​ള്ളം​പൊ​ങ്ങി; ആ​ദി​വാ​സി കു​ടും​ബം അ​ർ​ദ്ധരാ​ത്രി വ​ന​ത്തി​ൽ കു​ടു​ങ്ങി
Wednesday, August 5, 2020 12:37 AM IST
മം​ഗ​ലം​ഡാം: കാ​ട്ടു​ചോ​ല​യി​ൽ വെ​ള്ളം പൊ​ങ്ങി​യ​തോ​ടെ കൈ​കു​ഞ്ഞു​മാ​യു​ള്ള ആ​ദി​വാ​സി കു​ടും​ബം അ​ർ​ധ​രാ​ത്രി വ​ന​ത്തി​ൽ കു​ടു​ങ്ങി. ക​ട​പ്പാ​റ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വി​ജ​യ​നും കു​ടും​ബ​വു​മാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി പോ​ത്തം തോ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചോ​ല​യി​ലെ വെ​ള്ളം താ​ഴ്ന്ന​പ്പോ​ൾ ഇ​വ​ർ ചോ​ല​യ്ക്ക് കു​റു​കെ​യു​ള്ള ത​ടി​യി​ലൂ​ടെ കൈ​കോ​ർ​ത്ത് ന​ട​ന്നാ​ണ് മ​റു​ക​ര​യ്ക്ക് ക​ട​ന്ന് പു​ല​ർ​ച്ചെ​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ക​ൾ വി​ചി​ത്ര​യേ​യും കൂ​ട്ടി തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര​യ്ക്ക​ടു​ത്തെ കോ​ള​നി​യി​ൽ നി​ന്നും തി​രി​ച്ചു​വ​രു​ന്പോ​ഴാ​ണ് ക​ന​ത്ത മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യ​ത്.

വി​ചി​ത്ര​യു​ടെ ഒ​രു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യും മൂ​ന്ന് വ​യ​സു​ള്ള മൂ​ത്ത​കു​ട്ടി​യും വി​ജ​യ​ന്‍റെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ സ​തീ​ശ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ള​നി​യി​ലേ​ക്ക് മം​ഗ​ലം ഡാ​മി​ൽ നി​ന്നും ജീ​പ്പു വി​ളി​ച്ചാ​ണ് ഇ​വ​ർ പോ​യ​ത്.

എ​ന്നാ​ൽ കോ​ള​നി വ​ഴി​ക്കു കു​റു​കെ​യു​ള്ള പോ​ത്തം​തോ​ട് ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്ന​തി​നാ​ൽ മ​റു​ക​ര​യ്ക്ക് ജീ​പ്പ് ക​ട​ത്താ​നാ​യി​ല്ല. പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ തോ​ട്ടി​ലൂ​ടെ വേ​ണം ജീ​പ്പി​ന് ക​ട​ന്നു​പോ​കാ​ൻ. ശ​ക്ത​മാ​യ ഒ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യും ആ​ധി വ​ർ​ധി​പ്പി​ച്ചു.

വി​ജ​യ​ൻ ത​ന്‍റെ ഭാ​ര്യ മി​നി​യെ വി​ളി​ച്ച് കോ​ള​നി​യി​ൽ നി​ന്നു​ള്ള മ​റ്റു​ള്ള​വ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ഞ്ചു​കു​ട്ടി​ക​ളേ​യും യു​വ​തി​യേ​യും തോ​ടു​ക​ട​ത്തി​യ​ത്. പോ​ത്തം​തോ​ടി​നു കു​റു​കെ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന കോ​ള​നി​ക്കാ​രു​ടെ ആ​വ​ശ്യ​ത്തി​ന് ര​ണ്ട് പ​തി​റ്റാ​ണ്ടെ​ങ്കി​ലും പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും പാ​ലം ഇ​ന്നും യ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ടി​ല്ല.

ക​ട​പ്പാ​റ​യി​ൽ​നി​ന്നും കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം 80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പു​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും പാ​ലം നി​ർ​മാ​ണം മു​ട​ങ്ങി. റോ​ഡ് നി​ർ​മാ​ണ ക​രാ​റു​കാ​ര​ന് യ​ഥാ​സ​മ​യം ഫ​ണ്ട് ന​ല്കാ​തെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി പോ​കു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പും ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ​പോ​ലും താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ആ​ദി​വാ​സി​ക​ൾ​ക്കു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കും കു​റ​വി​ല്ല. തോ​ടി​നു കു​റു​കെ അ​ടി​യ​ന്തി​ര​മാ​യി താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ച്ച് ചി​കി​ത്സ​യ്ക്കും അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കോ​ള​നി​യി​ലെ വീ​ടു​ക​ളെ​ല്ലാം ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​നാ​ൽ അ​ന്തി​യു​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​യും വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു​ണ്ട്.

54 കു​ടും​ബ​ങ്ങ​ളു​ള്ള​തി​ൽ 34 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ക​ക്കൂ​സ് പോ​ലെ​യു​ള്ള കു​ടു​സു വീ​ടു​ക​ളു​ള്ള​ത്. വീ​ടി​നു​ള്ളി​ൽ ത​ന്നെ ടാ​ർ​പോ​ളി​നും പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളും വ​ലി​ച്ച് കെ​ട്ടി​യാ​ണ് വീ​ടി​ന്‍റെ ഏ​തെ​ങ്കി​ലും മൂ​ല​ക​ളി​ൽ മ​ഴ പെ​യ്യു​ന്പോ​ൾ ഇ​വ​ർ ക​ഴി​യു​ന്ന​ത്.