മഴയിൽ വീ​ടു ത​ക​ർ​ന്ന് വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, August 7, 2020 10:36 PM IST
പ​ട്ടാ​ന്പി: മ​ഴ​ക്കെ​ടു​തി​യി​ൽ ഓ​ങ്ങ​ല്ലൂ​ർ പോ​ക്കു​പ്പ​ടി​യി​ൽ വീ​ടു​ത​ക​ർ​ന്നു വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. പോ​ക്കു​പ്പ​ടി കൂ​ട​മം​ഗ​ല​ത്ത് മ​ച്ചി​ങ്ങ​ത്തൊ​ടി മൊ​യ്തീ​ൻ എ​ന്ന മാ​നു (70)വാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഭാ​ര്യ പ​രേ​ത​യാ​യ ഉ​മ്മാ​ച്ചു. മ​ക്ക​ൾ. അ​ലി, ഉ​മ്മ​ർ, റ​ഹീ​ന, റ​ഹ്മ​ത്ത്, ഹ​സീ​ന, സാ​ജി​ത, സാ​റ, സ​ൽ​മ​ത്ത്.