റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞ ബാ​രി​ക്കേ​ഡ് വാ​ഹ​ന​ങ്ങൾക്ക് ഭീ​ഷ​ണി
Sunday, August 9, 2020 12:33 AM IST
ചി​റ്റൂ​ർ: വാ​ള​റ​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ വാ​ണി​ജ്യ​നി​കു​തി ചെ​ക്ക് പോ​സ്റ്റ് ബാ​രി​ക്കേ​ഡ് റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു നി​ല്ക്കു​ന്ന​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി. പ​ക​ൽ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗം ചേ​ർ​ന്നാ​ണ് ഇ​രു​വ​ശ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ, കോ​യ​ന്പ​ത്തൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​സ​ഞ്ചാ​ര​മു​ള്ള പാ​ത​യി​ലാ​ണ് ബാ​രി​ക്കേ​ഡ് ചെ​രി​ഞ്ഞു​നി​ല്ക്കു​ന്ന​ത്. രാ​ത്രി​സ​മ​യ​ങ്ങളി​ൽ വാ​ഹ​ന​ങ്ങ​ൾ ബാ​രി​ക്കേ​ഡി​ന​ടു​ത്തെ​ത്തി പെ​ട്ടെ​ന്ന് നി​ർ​ത്തി തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് തി​രി​ക്കു​ന്ന​ത് പി​റ​കി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്.